മലപ്പുറം: നിലമ്പൂരിൽ വൻ കുഴൽപ്പണവേട്ട. മതിയായ രേഖകളില്ലാതെ ആഢംഭര കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ കൊടുവള്ളി സ്വദേശികൾ പിടിയിൽ.
കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്, വാഴപൊയിൽ ഷബീർ അലി എന്നിവരാണ് അറസ്റ്റിലായത്. നിലമ്പൂർ പോലീസ് സ്റ്റേഷന് മുൻവശം നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. കാറിലെ രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്.
Comments