മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ രാജസ്ഥാനെതിരെ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് കേരളത്തിന് ജയം. ആദ്യ പകുതി പിന്നിട്ടപ്പോൾ മധ്യനിരയുടെ കരുത്തിൽ രാജസ്ഥാനെതിരെ കേരളം രണ്ട് ഗോളിന് മുന്നിലായിരുന്നു. രണ്ട് ഗോൾ നേടിയതും മധ്യനിര താരങ്ങൾ .
അഞ്ചാം മിനിറ്റിൽ ഫ്രീ കിക്കിൽ നിന്ന് ക്യാപ്റ്റൻ ജിജോ ജോസഫും 38-ാം മിനിറ്റിൽ നിജോ ഗിൽബർട്ടും സ്കോർ ചെയ്തു. 58-ാം മിനിറ്റിലും അറുപത്തിയേഴാം മിനിറ്റിലും ക്യാപ്റ്റൻ, ജിജോജോസഫ് വീണ്ടും ഗോൾ നേടിയതോടെ ഹാട്രിക്നേടി ടീമിന്റെ അഭിമാനമായി. 81-ാം മിനിറ്റിൽ അജയ് അലക്സും കേരളത്തിനായി ഗോളുകൾ നേടി. തിങ്കളാഴ്ച പശ്ചിമബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്തമത്സരം.
Comments