കോട്ടയം: ഫ്ളാറ്റിൽ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലാണ് സംഭവം. ഫ്ളാറ്റിന്റെ 13-ാം നിലയിൽ നിന്ന് വീണാണ് വിദ്യാർത്ഥിനി റിയ മാത്യു മരിച്ചത്. പള്ളിക്കുടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു റിയ.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക. മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസം കോട്ടയത്തെ പാമ്പാടിയിൽ മാതാപിതാക്കളോട് വഴക്കിട്ട 12-കാരൻ സ്വയം തീകൊളുത്തി മരിച്ചിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Comments