കോട്ടയം: കോടഞ്ചേരിയിലെ മിശ്രവിവാഹത്തിനെതിരെ എഡിറ്റോറിയലുമായി ദീപിക ദിനപ്പത്രം. മുസ്ലീം യുവാക്കളുമായുള്ള മിശ്രവിവാഹം ആശങ്കപ്പെടുത്തുന്നതാണെന്ന് ലേഖനത്തില്‍ പറയുന്നു. ആശങ്ക ക്രിസ്ത്യന്‍ സഭകള്‍ക്ക് മാത്രമല്ലെന്നും, ഹൈന്ദവ ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങളില്‍ പെട്ടവര്‍ ഇത് ചിന്തിക്കണമെന്നും ദീപികയില്‍ പറയുന്നു. സഭയുടെ പ്രതിഷേധം കൃത്യമായി രേഖപ്പെടുത്തിയാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. കേരളത്തിലെ രക്ഷിതാക്കള്‍ ഭയചകിതരാകുന്ന അന്തരീക്ഷമാണ് ഇതോടു കൂടി ഉണ്ടായിരിക്കുന്നതെന്ന് സഭ ചൂണ്ടിക്കാണിക്കുന്നു.
സിപിഎമ്മിനും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. വിവാഹം പാര്‍ട്ടി അറിഞ്ഞില്ലെന്ന സിപിഎം വാദത്തിനാണ് പരിഹാസം. പാര്‍ട്ടി മാത്രം അറിഞ്ഞാല്‍ മതിയോ, കുടുംബം അറിയണ്ടേ..ദുരൂഹ വിവാഹം ആണോ മതേതരത്വം. ജോര്‍ജ്ജ് എം തോമസ് പറഞ്ഞത് വസ്തുതകളായിരുന്നു. എന്നിട്ടും നേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. 2021ല്‍ സിപിഎമ്മിന്റെ തന്നെ ചില രേഖകള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നും വിദ്യാസമ്പന്നരായ യുവതികളെ വശത്താക്കുകയോ തട്ടിക്കൊണ്ടുപോയി ലൗജിഹാദിന് വിധേയമാക്കുകയോ ചെയ്യുന്നുണ്ടെന്ന ആശങ്ക നേരത്തെ തന്നെ സിപിഎം പ്രകടിപ്പിച്ചതാണ്. ഇപ്പോള്‍ മതേതരത്വത്തിന് വേണ്ടി മാത്രം അത് എന്തിനാണ് മറച്ചു വയ്ക്കുന്നതെന്ന ചോദ്യമാണ് മുഖപ്രസംഗം ഉയര്‍ത്തുന്നത്.
കേരളത്തിലെ രക്ഷിതാക്കളുടെ പ്രശ്നമാണത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ മാത്രം പ്രശ്നമല്ല. ഇത്തരത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഇടപെടുന്നത് കേരളത്തിലെ മുസ്ലീം സമൂഹത്തെ ഒന്നാകെ തന്നെ പഴി ചാരാന്‍ ഇടവരും. കോടഞ്ചേരിയിലേത് നിഷ്കളങ്കമായ പ്രണയമാണോ എന്ന് സംശയം. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സിപിഎമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയമാണ്. ജോയ്സനയുടെ വിഷയത്തില്‍ ദുരൂഹതകള്‍ മറ നീക്കണം. അല്ലാതെ ജോയ്സ്നയുടെ നിസഹായരായ മാതാപിതാക്കളേയും ബന്ധുക്കളേയും മതേതരത്വത്തിന്റെയോ മതസൗഹാര്ദ്ദത്തിന്റെയോ പേര് പറഞ്ഞ് ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Comments