കണ്ണിൽ കാണുന്ന എന്ത് സാധനവും കടിക്കുന്ന സ്വഭാവക്കാരാണ് നായ്‌ക്കൾ. വീടിന് പുറത്ത് കിടക്കുന്ന ചെരുപ്പ്, തുണി, എന്ന് വേണ്ട തെങ്ങിൽ നിന്നുള്ള തേങ്ങ വരെ കടിച്ച് പൊട്ടിക്കാനും ഇവർ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സാധനങ്ങൾ നാം വീടിന് പുറത്ത് അലസമായി ഇടാറില്ല. എന്നാൽ വീടിന് പുറത്ത് നിൽക്കുന്ന വാഹനത്തെയും നായ്‌ക്കൾ കടിക്കാൻ തുടങ്ങിയാൽ എന്താകും അവസ്ഥ.
രണ്ട് നായ്‌ക്കൾ ചേർന്ന് ഒരു കാർ കടിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അക്രമാസക്തരായ നായ്‌ക്കൾ കാറിന്റെ ഹെഡ്‌ലൈറ്റിന് താഴെയുള്ള ഭാഗമാണ് കടിക്കുന്നത്. ആക്രമണത്തിലൂടെ കാറിന്റെ ബമ്പർഗാർഡ് കടിച്ചെടുക്കുന്നതും കാണാം. ഈ വീഡിയോ നിമിഷ നേരം കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
https://twitter.com/UOldguy/status/1517351544231841794?fbclid=IwAR1QTwnsPxPqXrsdruM6LwHXCPMKEg7Cd5mBYI1-f-CTOWcD-pgoFyrrZdg
വീഡിയോയ്‌ക്ക് നിരവധി പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. മൃഗങ്ങളുടെ ഇത്തരം അക്രമ സ്വഭാവങ്ങൾ ഇതുവരെ കണ്ടിട്ടില്ല എന്ന പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്.















