ഡിവൈഎഫ്‌ഐ പ്രവർത്തകർക്കൊപ്പം വാർത്താ സമ്മേളനത്തിൽ; വീണ്ടും വിവാദം സൃഷ്ടിച്ച് സിഡിഎസ് ചെയർപേഴ്‌സൺ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിവൈഎഫ്‌ഐ പ്രവർത്തകർക്കൊപ്പം വാർത്താ സമ്മേളനത്തിൽ; വീണ്ടും വിവാദം സൃഷ്ടിച്ച് സിഡിഎസ് ചെയർപേഴ്‌സൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 12:41 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : കുടുംബശ്രീ പ്രവർത്തകർ ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുക്കണമെന്ന ശബ്ദ സന്ദേശം വിവാദമായതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് ആരോപണവിധേയയായ സിഡിഎസ് ചെയർപേഴ്സൺ. ശബ്ദസന്ദേശം വ്യാജമാണെന്ന വാദവുമായി ഡിവൈഎഫ്‌ഐ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഷ്‌ട്രീയേതര സംഘടനയായ കുടുംബശ്രീയുടെ ചുമതലപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ പങ്കെടുത്തത്. ഇതിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.

ഡിവൈഎഫ്‌ഐ സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന തരത്തിൽ പത്തനംതിട്ട ചിറ്റാർ 10ാം വാർഡ് സിഡിഎസ് ചെയർപേഴ്‌സന്റേതെന്ന് കരുതുന്ന ശബ്ദസന്ദേശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായ ജനീഷ് കുമാർ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ആരോപണ വിധേയയായ ചെയർപേഴ്സൺ പങ്കെടുത്തത്. വിവാദമായ ശബ്ദസന്ദേശം തന്റേത് അല്ലെന്ന് ചെയർപേഴ്‌സൻ വ്യക്തമാക്കി.

എന്നാൽ രാഷ്‌ട്രീയ ബന്ധമില്ലാത്ത സംഘടനയായ കുടുംബശ്രീയുടെ ചുമതലപ്പെട്ടയാൾ എന്തിന് ഡിവൈഎഫ്‌ഐ നേതാക്കളോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കുടുംബശ്രീയുടെ നയം വ്യക്തമാക്കാൻ സ്വന്തമായി വാർത്താ സമ്മേളനം നടത്താമായിരുന്നു എന്നും വാദമുയരുന്നു. ഡിവൈഎഫ്‌ഐക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സിഡിഎസിന്റെ നടപടിയും വിവാദമായിരിക്കുകയാണ്. ശബ്ദസന്ദേശം ചിറ്റാറിലെ കോൺഗ്രസ് പ്രവർത്തകർ വ്യാജമായി നിർമ്മിച്ചതാണെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ വാദം.

Tags: dyficds chairperson
ShareTweetSendShare

More News from this section

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies