പട്ന : സ്കൂളിൽ ആഘോഷപരിപാടികൾക്കിടെ തോക്കുമായി ഡാൻസ് കളിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. ബീഹാറിലെ ഗോപാൽഗഞ്ച് ഗ്രാമത്തിൽ താക്കിയ യാക്കൂബിലുള്ള സെക്കൻഡറി സ്കൂളിലാണ് സംഭവം.
സ്കൂളിനകത്ത് നടന്ന ജന്മദിനാഘോഷത്തിനിടെയാണ് യുവാവിനെ തോക്കുമായി എത്തിയത്. ഡിജെ പാർട്ടിയിൽ യുവാവ് തോക്കുമായി നൃത്തം ചെയ്തു. പരിപാടിയിൽ സിഗരറ്റ് ഉപയോഗിക്കുന്ന യുവാക്കളെയും തോക്ക് എടുത്ത് നൃത്തം ചെയ്യുന്ന യുവതികളെയും കാണാം.
കൗമാരക്കാരായ യുവാക്കൾ എന്തിന് സെക്കൻഡറി സ്കൂളിലെ ആഘോഷപരിപാടികളിൽ പങ്കെടുക്കണം എന്ന ചോദ്യങ്ങളാണ് വീഡിയോ പ്രചരിച്ചതോടെ ഉയരുന്നത്. സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഒരു സ്കൂൾ വിദ്യാർത്ഥി പോലും ഇല്ല എന്നതാണ് ആളുകളെ സംശയത്തിലാക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments