ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി അദാനി; വാറൻ ബഫറ്റിനെ പിന്തള്ളി ; ആസ്തി 123.7 ബില്യൺ ഡോളറായി ഉയർന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി അദാനി; വാറൻ ബഫറ്റിനെ പിന്തള്ളി ; ആസ്തി 123.7 ബില്യൺ ഡോളറായി ഉയർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 04:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ശതകോടീശ്വരനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി ഉയർന്നുവെന്ന് റിപ്പോർട്ട്. നിക്ഷേപകൻ വാറൻ ബഫറ്റിനെ പിന്തള്ളിയാണ് അദാനി നേട്ടം കൈവരിച്ചത്. ഫോർബ്‌സ് പുറത്തുവിടുന്ന റിപ്പോർട്ട് അനുസരിച്ച് 59-കാരനായ അദാനിക്ക് 123.7 ബില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്ക്. വാറൻ ബഫറ്റിന്റേത് 121.7 ബില്യൺ ഡോളറാണ്. വെള്ളിയാഴ്ചയോടെയാണ് ബഫറ്റിനെ അദാനി മറികടന്നത്.

വ്യാവസായിക പ്രമുഖനായ ഗൗതം അദാനി 2022ൽ മാത്രം നേടിയ സമ്പാദ്യം 43 ബില്യൺ ഡോളറാണ്.  ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം അദാനിയുടെ പോർട്ട്‌ഫോളിയോയിൽ 56.2 ശതമാനം വളർച്ച രേഖപ്പെടുത്തി.

ഇനി അദാനിക്ക് മുമ്പിൽ നാല് ശതകോടീശ്വരൻമാർ മാത്രമാണുള്ളത്. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് (130.2 ബില്യൺ ഡോളർ) ബെർനാർഡ് അർനോൾട്ട് (167.9 ബില്യൺ ഡോളർ) ജെഫ് ബെറോസ് (17.02 ബില്യൺ ഡോളർ), ഇലോൺ മസ്‌ക് ( 269.7 ബില്യൺ ഡോളർ ) എന്നിങ്ങനെയാണ് അദാനിക്ക് മുകളിലുള്ള ലോകത്തെ ശതകോടീശ്വരന്മാരുടെ കണക്ക്.

അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും 59-കാരനുമായ ഗൗതം അദാനി തുറമുഖങ്ങളും എയ്‌റോസ്‌പേസും മുതൽ താപവൈദ്യുത വിതരണ നിലയങ്ങൾ വരെ നിയന്ത്രിക്കുന്നയാളാണ്. അദാനി ഗ്രൂപ്പിന് കീഴിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ഗ്യാസ് എന്നീ സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ ദിവസം ടൈംസ് നെറ്റ് വർക്ക് സംഘടിപ്പിച്ച ഇന്ത്യ ഇക്കണോമിക്ക് കോൺക്ലേവിൽ പങ്കെടുത്ത അദ്ദേഹം 10,000 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ പട്ടിണി ഇല്ലാതാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2050 ഓടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലേക്ക് 25 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കുമെന്നും ഓഹരി വിപണി മൂലധനത്തിലേക്ക് 40 ട്രില്യൺ ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: forbesgautam adani
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies