കോഴിക്കോട് : ചെറുവണ്ണൂരിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിസി റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണുവിനെ (28) ആണ് ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
നല്ലളം പോലീസാണ് ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തത്. രാത്രി ഒൻപത് മണിയ്ക്ക് വീട്ടിലെത്തിയ രണ്ട് പേർ പോലീസാണെന്ന് അറിയിച്ച ശേഷം ജിഷ്ണുവുമായി മടങ്ങുകയായിരുന്നു. പിന്നീട് 9.30 യോടെ വഴിയരികിൽ ജിഷ്ണുവിനെ റോഡരികിൽ അവശനിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കൽപ്പറ്റയിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ജിഷ്ണുവിനെ പോലീസുകാർ വീട്ടിൽ നിന്നും വിളിച്ചിറക്കികൊണ്ടു പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പോലീസുകാർ എന്ന് പറഞ്ഞ് രണ്ട് പേർ വന്ന് വീട്ടിൽ നിന്നും വിളിച്ചിറക്കികൊണ്ടുപോയി. പിന്നീട് ആണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും ബന്ധുക്കൾ പറയുന്നു.
ജിഷ്ണുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ബന്ധുക്കൾ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകും.
Comments