ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിന്നും 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും, 47 കിലോയോളം മറ്റ് മയക്കുമരുന്ന് ഉത്പ്പന്നങ്ങളും പിടികൂടി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഷഹീൻ ബാഗിലെ ജാമിയ നഗറിലാണ് എൻസിബി ഡൽഹി സോൺ പരിശോധന നടത്തിയത്.
ജൂട്ട് ബാഗിലും ബാക്ക്പാക്കിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഒരാൾ പിടിയിലായതായും എൻസിബി അറിയിച്ചു. മയക്കുമരുന്നിനും പണത്തിനും പുറമെ ക്യാഷ് കൗണ്ടിംഗ് മെഷീനുകളും മറ്റ് വസ്തുക്കളും എൻസിബി പിടികൂടി. സംഭവത്തിൽ അറസ്റ്റിലായവരെ എൻസിബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.
Comments