' ബിഷപ്പ് നികൃഷ്ടജീവിയാണെന്ന പരാമർശം; ഹിന്ദുക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് വ്യഭിചാര ശാലയ്ക്ക് കൊടുക്കുന്നതിനേക്കാൾ അധമമെന്ന വാദം'; പരാതി ഉയർന്നിട്ടും അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയ ആക്ഷേപങ്ങൾ എണ്ണിപ്പറഞ്ഞ് വത്സൻ തില്ലങ്കേരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ബിഷപ്പ് നികൃഷ്ടജീവിയാണെന്ന പരാമർശം; ഹിന്ദുക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് വ്യഭിചാര ശാലയ്‌ക്ക് കൊടുക്കുന്നതിനേക്കാൾ അധമമെന്ന വാദം’; പരാതി ഉയർന്നിട്ടും അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയ ആക്ഷേപങ്ങൾ എണ്ണിപ്പറഞ്ഞ് വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 03:01 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്റ്റാലിന്റെ പ്രേതം ബാധിച്ച പിണറായി സർക്കാർ ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ജനാധിപത്യ സമൂഹത്തിൽ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ട്. വിരുദ്ധാഭിപ്രായമുള്ളവർക്ക് വിയോജിക്കാനുള്ള അവസരവുമുണ്ട്. എന്നാൽ ഇവിടെ ഒരു പൊതുപ്രവർത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ നാവരിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തുവെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

ഇവിടെ പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുണ്ടായിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്നവരുൾപ്പെടെ ഇത്തരം അഭിപ്രായങ്ങൾ വ്യക്തമാക്കിയതാണ് ചരിത്രം. കേരളം 20 കൊല്ലത്തിനുള്ളിൽ ഒരു ഇസ്ലാമിക നാടാകുമെന്നും മുസ്ലീം ചെറുപ്പക്കാർ ഹിന്ദു പെൺകുട്ടികളെ മതം മാറ്റുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഒരു പ്രസ്താവന നടത്തിയിരുന്നു. സമൂഹത്തിൽ നടക്കുന്ന തെറ്റായ പ്രവണതയെ ഉത്തരവാദിത്തപ്പെട്ട ചുമതലയിലിരിക്കുന്നയാൾ ചൂണ്ടിക്കാണിച്ചു എന്ന നിലയ്‌ക്ക് മാത്രമാണ് എല്ലാവരും അതിനെ കണക്കാക്കിയത്.

സംഘടിത ശക്തിയുടെ പേരിൽ ന്യൂനപക്ഷ വർഗീയത നടത്തുന്ന വിലപേശലിനെക്കുറിച്ചും ഭൂരിപക്ഷ സമുദായം നേരിടുന്ന അവഗണനയെക്കുറിച്ചും കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി തുറന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഹിന്ദുവായ മറ്റൊരാൾ ക്രിസ്ത്യാനികളുടെ ആദരണീയനായ ബിഷപ്പിനെ നികൃഷ്ഠജീവിയെന്ന് പരസ്യമായി ആക്ഷേപിച്ചിട്ടുണ്ട്.

മതപ്രഭാഷണങ്ങൾ നടത്തുന്നതിനിടെ മതത്തിന്റെ ദിവ്യതയെ ഉയർത്തിക്കാണിക്കുന്നതിന് പുറമേ, ഇതരമതങ്ങളെ ആക്ഷേപിക്കുന്ന പ്രസംഗങ്ങളും ഉണ്ടാകാറുണ്ട്. പ്രമുഖനായ മുസ്ലീം പണ്ഡിതൻ യേശുക്രിസ്തു പിഴച്ചുപെറ്റതാണെന്ന് പറഞ്ഞതിൽ കേസ് നൽകിയിട്ട്് ഇതുവരെ ഒരു അന്വേഷണോ അറസ്‌റ്റോ ഉണ്ടായിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യമായാണ് അതിനെ മാദ്ധ്യമങ്ങളും വിലയിരുത്തിയത്.

ഹിന്ദു ക്ഷേത്രങ്ങൾക്ക് മുസ്ലീം വിശ്വാസികൾ പണം കൊടുക്കുന്നത് വ്യഭിചാര ശാലയ്‌ക്ക് പണം നൽകുന്നതിനേക്കാൾ അധമമാണെന്ന് മുജാഹിദ് ബാലുശേരി എന്ന മുസ്ലീം പണ്ഡിതൻ പറഞ്ഞിട്ടുണ്ട്. പരാതി ഉയർന്നിട്ടും നടപടിയുണ്ടായിട്ടില്ല. ക്രിസ്തുമതത്തെയും ഹിന്ദുമതത്തെയും ആക്ഷേപിച്ച് പ്രസംഗിച്ച് കേരളം മുഴുവൻ നടന്നയാളാണ് എം.എം അക്ബർ. ഇവർക്കെതിരെയൊന്നും നടപടി എടുത്തിട്ടില്ല. അവർക്കെല്ലാം അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച് നൽകിയെങ്കിൽ പി.സി ജോർജ്ജിന്റെ കാര്യത്തിൽ കാണിച്ചത് ഇരട്ട നീതിയാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. നടപടി എടുക്കുന്നുണ്ടെങ്കിൽ എല്ലാവരുടേയും പേരിൽ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: pc georgevalsan thillankeri
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies