ഷവർമ വിഷബാധയുടെ കേരളത്തിലെ ആദ്യ ഇര സച്ചിൻ: ഭക്ഷ്യവിഷബാധയ്ക്ക് കാരണം പാകം ചെയ്യുന്ന രീതി മുതൽ മയോണൈസ് വരെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷവർമ വിഷബാധയുടെ കേരളത്തിലെ ആദ്യ ഇര സച്ചിൻ: ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം പാകം ചെയ്യുന്ന രീതി മുതൽ മയോണൈസ് വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 07:42 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഷവർമ ഭക്ഷ്യവിഷബാധ സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2012ലാണ്. ഷവർമ കഴിച്ചതിനെ തുടർന്ന് അന്ന് യുവാവ് മരിച്ചത് വലിയ ചർച്ചാവിഷയമായി. എന്നാലിന്നും അതിന്റെ അന്വേഷണം പൂർണ്ണമായും പൂർത്തിയായിട്ടില്ല. തുടർ നടപടികൾ ഭക്ഷ്യവകുപ്പ് പേരിലൊതുക്കി. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ വാങ്ങി കഴിച്ചതിനെ തുടർന്നാണ് യുവാവ് മരണപ്പെടുന്നത്. കാസർകോട് ചെറുവത്തൂരിൽ പതിനാലുകാരിയായ ദേവനന്ദ, ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിനെ തുടർന്നാണ് ഷവർമ വിഷയം വീണ്ടും ചർച്ചയാകുന്നത്.

ജൂലൈ മൂന്നിനാണ് സച്ചിൻ മാത്യു മരിക്കുന്നത്. ഹോട്ടൽ മാനേജ്‌മെന്റ് ബിരുദം പൂർത്തിയാക്കിയ സച്ചിൻ ബംഗളൂരുവിൽ ഉപരിപഠനത്തിന് ഫീസ് അടയ്‌ക്കാനും മറ്റുമാണ് തിരുവനന്തപുരത്ത് നിന്നും രാത്രി പത്തിന് യാത്ര തിരിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമ്മ യാത്രക്കിടെ കഴിച്ചതിനെ തുടർന്ന് വയറുവേദന അനുഭവപ്പെട്ടു. ബംഗളൂരുവിലെ മുറിയിലെത്തിയതോടെ അവശനായി. പിന്നീട് സച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയ പോലീസാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.

അന്വേഷണത്തിൽ വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് കണ്ടെത്തി. ഇതേ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ച പത്തിലധികം പേർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടർന്ന് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു. സച്ചിന്റെ മരണത്തെ തുടർന്ന് കേരളത്തിൽ ആയിരത്തിലധികം ഹോട്ടലുകളിൽ റെയ്ഡ് നടത്തി. 50 സ്ഥാപനങ്ങൾ അടപ്പിച്ചു. നൂറിലേറെ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഷവർമയ്‌ക്ക് താത്കാലിക നിരോധനം വരെയുണ്ടായി.

എന്നാൽ പിന്നീടങ്ങോട്ട് ഷമർമ്മ കഴിച്ചുള്ള ഭക്ഷ്യവിഷബാധ തുടർക്കഥയായി. റെയ്ഡിൽ മോശം ഇറച്ചി പലതവണ പിടികൂടി. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭക്ഷ്യവകുപ്പ് കാര്യമായൊന്നും ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയം. ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയിൽ സൂക്ഷിക്കാത്തത് മുതൽ റോഡരികിലെ പാകം ചെയ്യലും മയോണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തിരഞ്ഞെടുപ്പും വരെ ഷവർമ വഴി ഭക്ഷ്യവിഷബാധ ഉണ്ടാവാൻ കാരണമാവും.

Tags: SACHINSHAWARMADEVANANDA
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies