കൊച്ചി: ബലാത്സംഗ കേസിലെ പ്രതി വിജയ് ബാബുവിനെ ‘ചവിട്ടിയരച്ചുകളയാൻ’ കഴിയില്ലല്ലോയെന്ന് ‘അമ്മ’ വൈസ് പ്രസിഡണ്ട് മണിയൻപിള്ള രാജു. വിജയ് ബാബുവോ ദിലീപോ ആരുമാവട്ടെ, ചുമ്മാ ചവിട്ടിയരച്ച് കളയാൻ പറ്റില്ല, എന്നാൽ തെറ്റുകാരൻ ആണെങ്കിൽ 150 ശതമാനവും ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായമെന്നും മണിയൻപിള്ള രാജു പറഞ്ഞു.
സംഘടനയിലെ അംഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും മണിയൻ പിള്ള രാജു പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിന്നുള്ള മാല പാർവ്വതിയുടെ രാജിയിലും മണിയൻപിള്ള രാജു പ്രതികരിച്ചു. രാജിയൊക്കെ വ്യക്തികളുടെ ഇഷ്ടമാണ്. ആർക്ക് വേണമെങ്കിലും പുറത്ത് പോകാമെന്നും അവരുടെ അഭിപ്രായം പറയാമെന്നും മണിയൻപിള്ള രാജു പറഞ്ഞു. പെണ്ണുങ്ങൾക്ക് അവരുടേതായ സംഘടനയുണ്ടല്ലോയെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി.
സംഘടനയാവുമ്പോൾ ഒരാൾ ആരോപണവിധേയനാവുമ്പോൾ പുറത്താക്കാൻ പറ്റില്ല. നടപടി ക്രമങ്ങൾ ഉണ്ട്. ശ്വേതയും ലെനയും സുരഭിയുമെല്ലാം ഉണ്ടായിരുന്നു, കത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് കാത്തിരിക്കാം എന്നായിരുന്നു എല്ലാവരുടേയും മറുപടിയെന്നും മണിയൻ പിള്ള രാജു പ്രതികരിച്ചു.
Comments