വിമാനം ആടിയുലഞ്ഞ സംഭവം; രണ്ട് പേരുടെ പരിക്ക് അതീവ ഗുരുതരമെന്ന് ഡിജിസിഎ; വിമാനജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനം ആടിയുലഞ്ഞ സംഭവം; രണ്ട് പേരുടെ പരിക്ക് അതീവ ഗുരുതരമെന്ന് ഡിജിസിഎ; വിമാനജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 09:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റതിന്റെ പശ്ചാത്തലത്തിൽ രണ്ട് വിമാനജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി ഡിജിസിഎ. എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറെയും മെയിന്റനൻസ് കൺട്രോൾ സെന്ററിന്റെ ഇൻ-ചാർജിനെയുമാണ് അന്വേഷണം പൂർത്തിയാകുന്നതുവരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയത്. അതേസമയം വിമാനം ആടിയുലഞ്ഞതിന്റെ ആഘാതത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഡിജിസിഎ അറിയിച്ചു. പരിക്കേറ്റ 15 യാത്രക്കാരിൽ രണ്ട് പേരാണിത്. ഇതിനിടെ പരിക്കേറ്റവരിൽ 8 പേർ ആശുപത്രി വിട്ടു.

സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ ഡിജിസിഎ നിയോഗിച്ചിട്ടുണ്ട്. വിഷയം ഗൗരവത്തോടെയും ഔചിത്യത്തോടെയും കൈകാര്യം ചെയ്യുമെന്നും അപകടത്തിന്റെ കാരണമുൾപ്പെടെയുള്ള വിശദാംശങ്ങൾ അന്വേഷണം പൂർത്തിയായതിന് ശേഷം വ്യക്തമാക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ചയായിരുന്നു മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം (എസ്ജി-945) ലാൻഡിങ്ങിന് മുമ്പായി ആടിയുലഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്. ഇതോടെ വിമാനത്തിനുള്ളിലെ സാമഗ്രികൾ വീഴുകയും ബാഗുകൾ പലതും യാത്രക്കാരുടെ തലയിൽ പതിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കാലാവസ്ഥ മോശമായതിനെ തുടർന്നാണ് വിമാനം ആടിയുലഞ്ഞതെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ വിശദീകരണം നൽകി. യാത്രക്കാർക്ക് പരിക്കേറ്റതിന് പിന്നിൽ വിമാന ജീവനക്കാരുടെ അനാസ്ഥയുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണ്. നിലവിൽ അപകടം സംഭവിച്ച വിമാനം കൊൽക്കത്തയിൽ ലാൻഡ് ചെയ്തിട്ടുണ്ടെന്നും മറ്റ് സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾ പ്രവർത്തനം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

 

Tags: flightspicejetDGCA
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies