നാദാപുരം: ട്യൂഷൻ സെന്ററിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ. വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബുവിനെ(55)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ബാബു അപമര്യാദയായി പെരുമാറിയ കാര്യം വിദ്യാർത്ഥിനി മാതാപിതാക്കളെ അറിയിക്കുകയും, തുടർന്ന് കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അതേസമയം ബാബുവിനും ട്യൂഷൻ സെന്ററിനും നേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായി. തിങ്കളാഴ്ച രാത്രിയാണ് അജ്ഞാതർ ട്യൂഷൻ സെന്റർ അടിച്ച് തകർത്ത് ഓഫീസിലെ ഫയലുകൾക്ക് തീ വച്ചത്. മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ ബാബുവിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Comments