എറണാകുളം: കാലടിയിൽ ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കൾ പിടിയിൽ. എംഡിഎംഎ ക്രിസ്റ്റലുകൾ ഉൾപ്പെടെയാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്.
ചൊവ്വര സ്വദേശി സുഫിയാൻ (22), പെരുമ്പാവൂർ സ്വദേശി അജ്മൽ അലി (32), അജ്നാസ് (27), എന്നിവരെ അറസ്റ്റ് ചെയ്തതായി കാലടി പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മാറമ്പള്ളിയിലായിരുന്നു വാഹന പരിശോധന. കാറിൽ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും, 11.200 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമാണ് പ്രതികളിൽ നിന്നും കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. യുവാക്കൾക്കിടയിൽ വിൽപന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ലഹരി മരുന്നുകളായിരുന്നു ഇത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 2.5 കിലോ എംഡിഎംഎയാണ് എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
Comments