ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ അവിശ്വസനീയ ജയത്തോടെ ഫൈനലിലേക്ക് കുതിച്ച റയൽ താരങ്ങൾ നടത്തിയ വ്യത്യസ്തമായ ആഘോഷം ശ്രദ്ധേയമാകുന്നു. ഇതുവരെ 13 ചാമ്പ്യൻസ് ട്രോഫി കിരീടങ്ങൾ സ്വന്തമാക്കിയ റയൽ ഇത്തവണയും കിരീടം തങ്ങൾക്കുതന്നെ എന്നുറപ്പിച്ച പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പുറത്തെടുത്തത്.
14 എന്ന് എഴുതിയ ജഴ്സി എല്ലാവർക്കും നൽകി സ്റ്റേഡിയത്തിൽ കാണികളെ എല്ലാ താരങ്ങളും ആവേശത്തിലാക്കി. എന്നാൽ 14-ാം ജയം പ്രതീക്ഷിക്കേണ്ടെന്നാണ് ലിവർപൂൾ പറയുന്നത്. ആഘോഷം മെയ് 28ന് തീരുമെന്നും കിരീടം തങ്ങൾ നേടുമെന്നും സൂപ്പർ താരം മുഹമ്മദ് സല പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തിലാണ് റയൽ 90-ാം മിനിറ്റുവരെ പുറകിൽ നിന്ന ശേഷം തിരിച്ചടിച്ചത്. റോഡ്രിഗസ് രക്ഷകനായി നേടിയ രണ്ടു മിനിറ്റിന കത്തെ രണ്ടു ഗോളുകൾ മത്സരം സമനിലയിലാക്കി. അവസാന നിമിഷം പ്രതിരോധ ശക്തമാക്കിയ സിറ്റിക്ക് സംഭവിച്ച പിഴ റയൽ നായകൻ കരീം ബൻസേമ മുതലാക്കി. പെനാൽറ്റി എടുത്ത ബൻസേമ അനായാസം പന്ത് വലയിലാക്കി . 3-1 നാണ് രണ്ടാം പാദത്തിൽ റയൽ മുന്നേറിയത്. ഇതോടെ ആകെ 6-5 ന് റയൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് കുതിച്ചു.
Comments