കൊച്ചി: നടൻ ദിലീപിന്റേയും നടി കാവ്യയുടേയും കുടുംബവിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പെട്ടെന്ന് തന്നെ ചർച്ചയാകാറുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇരുവരുടേയും പേരുകൾ നിരന്തരം മാദ്ധ്യമങ്ങളിലും ചർച്ചാവിഷയമാണ്. നാടകീയ രംഗങ്ങൾക്കൊടുവിൽ ഇന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയെ ആലുവയിലെ പദ്മസരോവരം വീട്ടിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
അതിനിടെ കാവ്യയും മഹാലക്ഷ്മിയും ചേർന്നുള്ളൊരു വീഡിയോ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്.കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും കാവ്യയുടെ അമ്മയും ഒരുമിച്ച് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ദിലീപ്, കാവ്യ ഫാൻസ് ഗ്രൂപ്പുകളിലുൾപ്പെടെ വൈറലായിരിക്കുകയാണ്.
മുമ്പ് കണ്ടിട്ടുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തല മൊട്ടയടിച്ചാണ് മഹാലക്ഷ്മിയെ ചിത്രങ്ങളിൽ കാണാനാകുന്നത്. കാവ്യ മകൾക്ക് ചോറ് വാരിക്കൊടുക്കുന്നതും കാണാം. കാവ്യയുടെ അമ്മയും ഒപ്പമുണ്ട്.
Comments