മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലിയുടെ രഹസ്യമറിയണം: വൈദ്യനെ ഒരു വർഷത്തോളം ബന്ദിയാക്കി പീഡിപ്പിച്ചു, ശേഷം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു, മലപ്പുറം സ്വദേശി പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂലക്കുരു ചികിത്സയ്‌ക്കുള്ള ഒറ്റമൂലിയുടെ രഹസ്യമറിയണം: വൈദ്യനെ ഒരു വർഷത്തോളം ബന്ദിയാക്കി പീഡിപ്പിച്ചു, ശേഷം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു, മലപ്പുറം സ്വദേശി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 07:59 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. മൂലക്കുരു ചികിത്സയ്‌ക്കുളള ഒറ്റമൂലിയുടെ രഹസ്യമറിയാൻ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫാണ് കൊലപാതകം നടത്തിയത്.

വയോധികന് ചികിത്സ നൽകണമെന്ന പേരിൽ ഷാബാ ശരീഫിനെ നിലമ്പൂരിലേക്ക് 2019 ഓഗസ്റ്റിൽ തട്ടികൊണ്ടുവരികയായിരുന്നു. ഒരു വർഷത്തോളം ഇയാളെ ബന്ദിയാക്കി മർദ്ദിച്ചു. എന്നാൽ മരുന്നിനെ കുറിച്ചുള്ള വിവരങ്ങളും നിർമ്മിക്കുന്ന രീതിയും പറഞ്ഞുകൊടുക്കാൻ വൈദ്യൻ തയ്യാറായിരുന്നില്ല. പിന്നീട് ഇയാളെ ഷൈബിൻ അഷ്റഫ് കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം വെട്ടി നുറുക്കി ചാലിയാർ പുഴയിൽ തളളിയെന്നാണ് പോലീസ് പറയുന്നത്. ഒറ്റമൂലി മനസിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നും പോലീസ് വ്യക്തമാക്കി. പ്രവാസി വ്യവസായി കൂടിയായ ഷൈബിൻ പരാതിക്കാരനായ ഒരു കവർച്ച കേസിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കവർച്ച കേസിലെ പ്രതികളും ഷൈബിന്റെ സുഹൃത്തുക്കളും കൂടിയായ നാലു പേരെ പിടികൂടിയപ്പോഴാണ് കൊലപാതക വിവരം ലഭിച്ചത്.

ഷൈബിന്റെ സുഹൃത്തുക്കൾ തന്നെയാണ് വിവരം പോലീസിനോട് പറഞ്ഞത്. തന്റെ വീട് ആക്രമിച്ച് ഏഴ് ലക്ഷം രൂപ മോഷ്ടിച്ചെന്നായിരുന്നു ഷൈബിൻ സുഹൃത്തുക്കൾക്കെതിരെ നൽകിയ പരാതി. ഇതിലുൾപ്പെട്ട പ്രതികൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിഷേധം നടത്തുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഷാബാ ഷെരീഫിന്റെ മൃതദേഹം ചാലിയാറിൽ തളളിയത് ഈ നാലംഗ സംഘമാണ്.

പീഡിപ്പിക്കാനും മൃതദേഹം പുഴയിൽ തള്ളാനും സഹായിച്ച സുഹൃത്തുക്കൾക്ക് ഷൈബിൻ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇത് നൽകാഞ്ഞതിനെ തുടർന്നാണ് ഷൈബിന്റെ വീട് ആക്രമിച്ച് നാലംഗ സംഘം പണം തട്ടിയെടുത്തത്. സെക്രട്ടറിയേറ്റിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് കൊലപാതക വിവരം ഇവർ വെളിപ്പെടുത്തിയത്. ഷൈബിൻ തങ്ങളെ കൊണ്ട് കൊലപാതകം നടത്തിയിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ.

Tags: MalappuramkillDeath
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies