കെ.വി തോമസ് എൽഡിഎഫ് കൺവെൻഷനിൽ; കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ച് സഖാക്കൾ; സ്വാഗതം ചെയ്ത് പിണറായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ.വി തോമസ് എൽഡിഎഫ് കൺവെൻഷനിൽ; കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ച് സഖാക്കൾ; സ്വാഗതം ചെയ്ത് പിണറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 05:36 pm IST
FacebookTwitterWhatsAppTelegram

തൃക്കാക്കര: കോൺഗ്രസിനോട് കലഹിച്ച കെ.വി തോമസ് തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ എത്തി. കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അർപ്പിച്ചുമാണ് എൽഡിഎഫ് പ്രവർത്തകർ കെ.വി തോമസിനെ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗമാരംഭിച്ചതിന് പിന്നാലെയാണ് കെ.വി തോമസ് വേദിയിലെത്തിയത്.

വന്നിറങ്ങിയതോടെ എൽഡിഎഫ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ പ്രസംഗം കാര്യമാക്കാതെ കെവി തോമസിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇതിനിടെ കെവി തോമസ് വേദിയിലേക്ക് നീങ്ങി. കെവി തോമസ് മാഷ് ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ അദ്ദേഹത്തെ സ്വാഗതം ചെയ്യണമെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രിയും മൈക്കിലൂടെ പറഞ്ഞു.

വേദിയിലെത്തിയ കെ.വി തോമസിനെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ റെയിൽ വരേണ്ട ആവശ്യമുണ്ടായിരുന്നുവെന്നും ഒരു മണിക്കൂറെടുത്തു അവിടെ നിന്ന് ഇവിടെ വരെ വരാനെന്നും ആയിരുന്നു കെ.വി തോമസിന്റെ ആദ്യ പ്രതികരണം. ഈ വാക്കുകൾ മുഖ്യമന്ത്രി മൈക്കിലൂടെ പിന്നീട് ആവർത്തിക്കുകയും ചെയ്തു. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇടയിലായിരുന്നു കെ.വി തോമസിന് ഇരിപ്പിടം ഒരുക്കിയത്.

കെവി തോമസ് ദീർഘകാലത്തെ രാഷ്‌ട്രീയ പാരമ്പര്യമുളള വ്യക്തിയാണ്. അദ്ദേഹം ഇന്ന് നിങ്ങളുടെ കൺമുന്നിലൂടെ നടന്ന് വന്ന് ഈ വേദിയിൽ കയറി എൽഡിഎഫ് കൺവീനർ ഷാൾ ഇട്ട് അദ്ദേഹത്തെ സ്വീകരിക്കുന്നതിന് ഇടയാക്കിയ നില നാടിന്റെ വികസന പക്ഷത്ത് അദ്ദേഹം നിൽക്കുന്നുവെന്നതുകൊണ്ടാണ്. നാം ഓരോരുത്തരും സ്വീകരിക്കേണ്ട ചോദ്യമാണത്. പരമ്പരാഗതമായി നാം സ്വീകരിച്ച നിലപാടുണ്ട്. അത് സ്വീകരിക്കുമ്പോൾ തന്നെ നാടിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നവരാണെന്നും പിണറായി പറഞ്ഞു.

Tags: thrikkakkaraKV THOMASതൃക്കാക്കരകെ.വി തോമസ്എൽഡിഎഫ് കൺവെൻഷൻ
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies