കണ്ണൂർ: മന്ത്രി എം.വി ഗോവിന്ദന്റെ വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂർ തളാപ്പിൽ വെച്ചായിരുന്നു അപകടമുണ്ടായത്. മന്ത്രിയുടെ കാർ ഡിവൈഡറിൽ കയറുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന് പിന്നാലെ മന്ത്രിയെ മറ്റൊരു വാഹനത്തിൽ വീട്ടിലേക്ക് അയച്ചു.
കേരളത്തിന്റെ എക്സൈസ്-തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയാണ് എം.വി ഗോവിന്ദൻ. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്.
Comments