വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നതായി വിവരം; അന്വേഷണ സംഘം റെഡ് കോർണർ നോട്ടീസ് നടപടിയിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നതായി വിവരം; അന്വേഷണ സംഘം റെഡ് കോർണർ നോട്ടീസ് നടപടിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 05:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പോലീസ് തിരയുന്ന വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നതായി സൂചന. നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്ന് ജോർജ്ജിയയിലേക്ക് കടന്നുവെന്നാണ് വിവരം.

മെയ് 24ന് കേരളത്തിൽ എത്താമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. താനൊരു ബിസിനസ് ടൂറിലാണെന്നും 24ന് എത്തിക്കോളാമെന്നുമായിരുന്നു റീജിയണൽ പാസ്‌പോർട്ട് ഓഫീസറെ നടൻ അറിയിച്ചത്. ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്ന വിവരം അറിയുന്നത്.

നിലവിൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ ജോർജ്ജിയയുമായി ധാരണയാകാത്ത സാഹചര്യത്തിൽ നടനെ വിട്ടുകിട്ടാൻ പ്രതിസന്ധികളേറുമെന്നാണ് സൂചന. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കാൻ കോടതി വൈകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടൻ കേരളത്തിൽ എത്താത്തതെന്നും വിവരമുണ്ട്. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമാകും വരെ ഇന്ത്യയിൽ നിന്നും മാറി നിൽക്കാനാണ് നടന്റെ നീക്കമെന്ന് പോലീസ് കരുതുന്നു. ഇപ്പോൾ രാജ്യത്തേക്ക് മടങ്ങിയെത്തിയാൽ നടനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കുമെന്നത് ഭയന്നാണ് വിജയ് ബാബു തിരികെയെത്താൻ മടിക്കുന്നതെന്നും പോലീസ് വിലയിരുത്തി.

നിലവിൽ യുഎഇ പോലീസുമായി ബന്ധപ്പെടുകയാണ് അന്വേഷണ സംഘം. രാജ്യം വിട്ടുപോകുന്ന കുറ്റവാളികൾക്കെതിരെ പുറപ്പെടുവിക്കുന്ന റെഡ് കോർണർ നോട്ടീസ് വിജയ്ബാബുവിനെതിരെ പുറത്തിറക്കാനുള്ള നടപടികൾ കൈക്കൊള്ളാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം നടന്റെ പാസ്‌പോർട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കൊച്ചി സിറ്റി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Tags: vijay babuGeorgia
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies