24-കാരിയായ മകളെ കൊലപ്പെടുത്തിയെന്ന കേസിൽ ജാമ്യം; ആറര വർഷത്തിന് ശേഷം അമ്മ ഇന്ദ്രാണി മുഖർജി ജയിൽ മോചിതയായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

24-കാരിയായ മകളെ കൊലപ്പെടുത്തിയെന്ന കേസിൽ ജാമ്യം; ആറര വർഷത്തിന് ശേഷം അമ്മ ഇന്ദ്രാണി മുഖർജി ജയിൽ മോചിതയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 07:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മകളെ കൊലപ്പെടുത്തിയെന്ന കേസിൽ ആരോപണ വിധേയയായ മുൻ മാദ്ധ്യമപ്രവർത്തക ഇന്ദ്രാണി മുഖർജി (50) ജയിലിൽ നിന്നും പുറത്തിറങ്ങി. ഷീന ബോറ വധക്കേസിൽ അമ്മയായ ഇന്ദ്രാണിക്ക് ജാമ്യം ലഭിച്ചതോടെയാണ് ആറര വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയത്. ബുധനാഴ്ചയായിരുന്നു സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

എനിക്കിപ്പോൾ തുറന്ന ആകാശം കാണാം. വളരെ ആശ്വാസം തോന്നുന്നുണ്ടെന്നും ഇനിയുള്ള നടപടികളെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇന്ദ്രാണി മുഖർജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജയിലിൽ നിന്ന് ഒരുപാട് പഠിക്കാൻ കഴിഞ്ഞു. അടുത്ത അഭിമുഖത്തിൽ ജയിൽ ജീവിതത്തെക്കുറിച്ച് വിശദമാക്കുന്നതാണ്. സഹാനുഭൂതിയിലും ക്ഷമയിലും വിശ്വസിക്കുന്നുവെന്നും ഇന്ദ്രാണി മുഖർജി പറഞ്ഞു.

രണ്ടാഴ്ചക്കുള്ളിൽ ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ഇന്ദ്രാണിക്ക് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും അനുമതി കൂടാതെ രാജ്യം വിട്ട് പോകരുതെന്നും നിർദേശമുണ്ട്. ആറര വർഷമായി ജയിൽ വാസം തുടരുന്നു എന്നതിനാലും കേസിന്റെ വിചാരണ പൂർത്തിയാകാൻ കാലതാമസം എടുക്കുമെന്നതിനാലുമാണ് ഇന്ദ്രാണിക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഷീന ബോറ വധക്കേസിൽ പ്രധാന പ്രതിയാണ് ഇന്ദ്രാണി മുഖർജി. അവരുടെ മുൻ വിവാഹത്തിലുണ്ടായ മകളായിരുന്നു ഷീന. 2012ലായിരുന്നു 24-കാരിയായ മകളുടെ കൊലപാതകം നടന്നത്. മുംബൈയിൽ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും കുഴിച്ചിട്ട നിലയിൽ ഷീനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവറും കേസിൽ പ്രതികളായിരുന്നു. ഇവരുടെ സഹായത്തോടെ ഇന്ദ്രാണി മുഖർജി കൊലപാതകം നടത്തിയെന്നാണ് കേസ്. ഇതിന്റെ ഭാഗമായി 2015ലാണ് ഇന്ദ്രാണി മുഖർജി ജയിലിലായത്.

 

 

Tags: BAILsheena bora murder case
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies