വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; നടൻ ജോർജ്ജിയയിലേക്ക് കടന്നുവെന്ന നിഗമനത്തിൽ പോലീസ്; നാട്ടിലെത്തിക്കാനുള്ള ശ്രമം പാളുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; നടൻ ജോർജ്ജിയയിലേക്ക് കടന്നുവെന്ന നിഗമനത്തിൽ പോലീസ്; നാട്ടിലെത്തിക്കാനുള്ള ശ്രമം പാളുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 10:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ട നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതിനിടെ വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നതിനാലാണ് വിജയ് ബാബു ഒളിവിൽ കഴിയുന്നതെന്നാണ് വിലയിരുത്തൽ.

ദുബായിൽ കഴിയുകയായിരുന്ന വിജയ് ബാബു ഈ മാസം 24ന് മടങ്ങിയെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. താനൊരു ബിസിനസ് ടൂറിലാണെന്നും നടൻ വ്യക്തമാക്കി. അതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദുബായിൽ നിന്നും നടൻ ജോർജ്ജിയയിലേക്ക് കടന്നിരിക്കുന്നത്.

മുൻകൂർ ജാമ്യം ലഭിക്കുന്ന മുറയ്‌ക്ക് വിജയ് ബാബു ഇന്ത്യയിലെത്തുമെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ നടനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. രാജ്യം വിട്ടുപോയ കുറ്റവാളികൾക്കെതിരെ പുറത്തിറക്കുന്ന റെഡ് കോർണർ നോട്ടീസ് ഇറക്കാനുള്ള നടപടികളിലേക്കും അന്വേഷണ സംഘം നീങ്ങുന്നുണ്ട്.

യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് വിജയ് ബാബുവിനെതിരെ അന്വേഷണം നടക്കുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഈ സമയം മുതൽ നടൻ ദുബായിലാണ് കഴിഞ്ഞിരുന്നത് എന്നതിനാൽ അറസ്റ്റ് നടപടികളിലേക്ക് നീങ്ങാൻ പോലീസിന് കഴിയാതെ പോകുകയായിരുന്നു.

Tags: Kochivijay babuGeorgiaanticipatory bail
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies