ഇന്ന് ആലപ്പുഴയിൽ നടന്നത് പണ്ട് കശ്മീരിൽ നടന്നിരുന്നതാണ്; പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും എൽഡിഎഫിന്റെ ഘടക കക്ഷികളെപ്പോലെയാണ് പ്രവർത്തിക്കുന്നത്; കെ സുരേന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് ആലപ്പുഴയിൽ നടന്നത് പണ്ട് കശ്മീരിൽ നടന്നിരുന്നതാണ്; പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും എൽഡിഎഫിന്റെ ഘടക കക്ഷികളെപ്പോലെയാണ് പ്രവർത്തിക്കുന്നത്; കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 04:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : സംസ്ഥാനത്തെ സാമുദായിക സൗഹാർദ്ദം തകർക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും ഒരു വിഭാഗക്കാർ ശ്രമിക്കുമ്പോൾ സർക്കാർ അവരെ സഹായിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ട് ബാങ്ക് താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ ഭീകരവാദ സംഘടനകളെ കൈയ്യഴിച്ച് സഹായിക്കുന്നത്. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ നടന്ന പ്രകോപനപരമായ മുദ്രാവാക്യം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചെറിയ കുട്ടിയെക്കൊണ്ട് ഏറ്റവും മോശമായ മുദ്രാവാക്യം വിളിപ്പിക്കുകയും, അത് സമൂഹാമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പോപ്പുലർ ഫ്രണ്ടിനെതിരെ കർശനമായ ഒരു നടപടിയും സർക്കാർ എടുത്തില്ല. പരിപാടിയുടെ സംഘാടകർക്കെതിരെ വർഗീയ കലാപം നടത്താനുള്ള നീക്കം നടത്തിയതിന് കേസെടുത്തില്ല. കണ്ണിൽ പൊടിയിടാൻ മാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയാണ് ചെയ്തത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും അന്ത്യകർമ്മങ്ങളെ ഉദ്ദേശിച്ചുകൊണ്ടുളള പരാമർശമാണ് ഒരു ചെറിയ കുട്ടിയെക്കൊണ്ട് പറയിപ്പിച്ചത്. ആസാദി എന്താണെന്ന് കാണിച്ചു തരാമെന്നും കുട്ടി പറയുന്നുണ്ട്. ഇതാണ് ആലപ്പുഴയിൽ നടന്നത് എന്നും ഇത് തന്നെയാണ് കശ്മീരിലും നേരത്തെ നടന്നത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആസാദി മുദ്രാവാക്യം മുഴക്കുന്ന മതഭീകരവാദികൾ, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ നടത്തുമെന്ന പ്രഖ്യാപനമാണ് നടന്നത്. ഇതിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും സംഘാടകരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നും ബിജെപി നേതാവ് ചോദിച്ചു. പോലീസ് ഒരാളെപ്പോലും എഫ്‌ഐആറിൽ പ്രതിചേർത്തിട്ടില്ല. ഇതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് പോലീസിന് അറിയാം.

തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ട് പരസ്യമായി എൽഡിഎഫിനോടൊപ്പമാണ്. പിഎഫ്‌ഐ പ്രവർത്തകരും ഇടത് മുന്നണി പ്രവർത്തകരും ഒന്നിച്ചാണ് പ്രചാരണം നടത്തുന്നത്. നൂറ് കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതിയായ അബ്ദുൾ നാസർ മഅദനിയുടെ ചിത്രം വെച്ചാണ് പിഡിപി ഇടത് പക്ഷത്തെ പിന്തുണയ്‌ക്കുന്നത്. എസ്ഡിപിഐ, പിഎഫ്‌ഐയും തൃക്കാക്കരയിൽ എൽഡിഎഫിന്റെ ഘടക കക്ഷികളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. 20% വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് പിണറായിയും സംഘവും വർഗീയ കക്ഷികളെ സഹായിക്കുന്നത്.

പിസി ജോർജിനെതിരെ ഉണ്ടായ നീക്കമൊന്നും പോപ്പുലർ ഫ്രണ്ടിനെതിരെ ഉണ്ടാവുന്നില്ല. ക്രിസ്ത്യൻ വൈദികർക്കെതിരെ നിരന്തരം കേസ് എടുക്കുമ്പോൾ മുസ്ലീം പുരോഹിതർക്കെതിരെ കേസ് എടുക്കുന്നില്ല. കോണ്ഗ്രസും മൗനം പാലിക്കുന്നു. തൃക്കാക്കരയിലെ പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വേണ്ടന്ന് പറയാനുള്ള ആർജവം എൽഡിഎഫിന് ഉണ്ടോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു.

രാഷ്‌ട്രീയ കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത പിഎഫ്‌ഐയെയും എസ്ഡിപിഐയെയും സർക്കാർ കയറൂരി വിടുന്നു. വർഗീയ ധ്രുവീകരണമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. കോൺഗ്രസ് ഇതിൽ മൗനം പാലിക്കുകയാണ്. രാജ്യം തകർന്ന് ഛിന്നഭിന്നമായാലും കുഴപ്പമില്ല, ഞങ്ങൾക്ക് തൃക്കാക്കര നേടണം എന്ന സമീപനമാണ് യുഡിഎഫിന് എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Tags: BJPCPMPFISDPIpdpcomgressk syrendran
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies