ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം ലോകരാജ്യങ്ങൾക്ക് അഭിവാജ്യഘടകമായി മാറിയത് വളരെ പെട്ടെന്നാണ്. വിദേശനയത്തിൽ അദ്ദേഹം വരുത്തിയ മാറ്റങ്ങളും, ലോക നേതാക്കളുമായി അദ്ദേഹം പുലർത്തിയ അടുപ്പവും നമ്മുടെ രാജ്യത്തെ ലോകത്തിന് പ്രിയപ്പെട്ടതാക്കി. ഇന്ന് പല നിർണായക വിഷയങ്ങളിലും ലോകം ആദ്യം കാത്തിരിക്കുന്നത് ഇന്ത്യയുടെ പ്രതികരണത്തിനും നിലപാടിനും വേണ്ടിയാണ്. അഫ്ഗാൻ വിഷയത്തിലും, റഷ്യ- യുക്രെയ്ൻ വിഷയത്തിലും നാം ഇത് കണ്ടു. ഇന്ന് ആഗോളശക്തികളെപ്പോലും നിയന്ത്രിക്കുന്ന വലിയ ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു എന്നതാണ് ഇത് നൽകുന്ന സൂചന. ക്വാഡ് ഉച്ചകോടിയ്ക്ക് ശേഷം ലോകനേതാക്കളുമായി നടന്നുവരുന്ന പ്രധാനമന്ത്രിയുടെ ചിത്രം ഇത് ഉറപ്പിക്കുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം നടന്നിറങ്ങുന്ന മറ്റ് ലോക നേതാക്കളുടെ ചിത്രം വൈറൽ ആയത്. ഇതിൽ ഒന്നാമതായി നടന്നിറങ്ങുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഒപ്പം ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമുണ്ട്. ഇവർക്ക് പിന്നിലായാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമുള്ളത്. ഇന്ത്യയാണ് നേതാവ് എന്ന തലക്കെട്ടോടെയാണ് ഇപ്പോൾ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ചെയ്തത് ലോകരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം നിരവധി രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. നാട്ടുകാരുടെ ക്ഷേമം നോക്കാതെ വിദേശരാജ്യങ്ങളിൽ ചുറ്റിക്കറങ്ങുകയാണ് പുതിയ പ്രധാനമന്ത്രി എന്നായിരുന്നു അന്ന് നരേന്ദ്രമോദിയ്ക്കെതിരെ കോൺഗ്രസും, രാജ്യവിരുദ്ധ ശക്തികളും ഉയർത്തിയിരുന്ന വിമർശനം. എന്നാൽ ഈ വിമർശങ്ങൾക്കുള്ള ചുട്ട മറുപടിയാണ് നരേന്ദ്ര മോദിയ്ക്ക് പിന്നിൽ നടക്കുന്ന മറ്റ് നേതാക്കളുടെ ചിത്രം. 60 വർഷക്കാലത്തെ കോൺഗ്രസ് ദുർഭരണത്തിന് വിരാമമിട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് ലോകത്തിന് മുൻപിൽ ഉയർത്തിയത് ഭാരതത്തിന്റെയും ഓരോ ഭാരതീയന്റെയും അഭിമാനമാണ്.
Comments