രണ്ട് വയസുള്ള മകളെ കെട്ടിതൂക്കി കൊന്നു; പിന്നാലെ 24-കാരിയായ അമ്മ ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനമെന്ന് കുടുംബം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് വയസുള്ള മകളെ കെട്ടിതൂക്കി കൊന്നു; പിന്നാലെ 24-കാരിയായ അമ്മ ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനമെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 11:14 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: സ്ത്രീധന പീഡനത്തിന്റെ പേരിൽ 24-കാരി ആത്മഹത്യ ചെയ്തു. രണ്ട് വയസുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തത്.  തെലങ്കാനയിലെ നാല്‌ഗോണ്ട ജില്ലയിലെ നാർക്കറ്റ്പള്ളി മണ്ഡലത്തിലാണ് ദാരുണമായ സംഭവമുണ്ടായത്.

ലാസ്യ (24), സാത്വിക് (2) എന്നിവരാണ് മരിച്ചത്. ആദ്യം മകൻ സാത്വിക്കിനെ സീലിംഗ് ഫാനിൽ കെട്ടി തൂക്കിയ ശേഷം ലാസ്യ സ്വയം തൂങ്ങിമരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് അയൽവാസികൾ ഓടിയെത്തി ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും പോലീസിന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കാനായിട്ടില്ല.

നാർക്കറ്റ്പള്ളിയിലെ ഔരവാണി സ്വദേശിയും റെയിൽവേ ജീവനക്കാരനുമായ നരേഷിനെയാണ് ലാസ്യ വിവാഹം കഴിച്ചിരുന്നത്. മൂന്ന് വർഷം മുമ്പായിരുന്നു വിവാഹം. സ്ത്രീധനമായി 35 ലക്ഷം രൂപ നൽകാമെന്ന് ലാസ്യയുടെ വീട്ടുകാർ വാഗ്ദാനം ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി ആദ്യം 10 ലക്ഷം രൂപയാണ് നരേഷിന്റെ കുടുംബത്തിന് നൽകിയത്. തെലങ്കാനയിലെ മേദക് ജില്ലയിൽ നിയമിതനായ നരേഷ് ഇതിനിടെ ജോലിയിൽ നിന്നും അവധിയെടുത്ത് സിവിൽ സർവീസ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തിരുന്നു. ഇതിനായി ഹൈദരാബാദിലാണ് തങ്ങിയിരുന്നത്.

എന്നാൽ തനിക്ക് സിവിൽ സർവീസിൽ താൽപര്യമില്ലെന്ന് വീട്ടുകാരെ അറിയിച്ച നരേഷ് കോഴിക്കച്ചവടം നടത്താനായി ബാക്കിയുള്ള സ്ത്രീധനം ആവശ്യപ്പെട്ടു. തുടർന്ന് ലാസ്യ മരിക്കുന്നതിന് 20 ദിവസം മുമ്പ് അവളുടെ വീട്ടുകാർ 20 ലക്ഷം രൂപ നരേഷിന് നൽകി.

എന്നാൽ വിവാഹസമയത്ത് നൽകേണ്ട സ്ത്രീധന തുക തരാൻ താമസിച്ചത് ചൂണ്ടിക്കാട്ടി 10 ലക്ഷം രൂപ കൂടി തനിക്ക് നൽകണമെന്ന് നരേഷ് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ലാസ്യയെ നിരന്തരമായി പീഡിപ്പിക്കാൻ തുടങ്ങി. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

 

Tags: Suicidedowrytelangana
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies