ന്യൂഡൽഹി: തന്റെ ആരാധകർക്കായി തമാശയുള്ള വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതിൽ താരമാണ് പഞ്ചാബ് കിംഗ്സ് ഓപ്പണർ ശിഖർ ധവാൻ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീണ്ടും രസകരമായ ഒരു വീഡിയോ ധവാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിനു ശിഖര്‍ ധവാന് അച്ഛന്റെ വക ഇടിയും ചവിട്ടും കിട്ടുന്ന വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കുടുംബാംഗങ്ങൾ തടയാൻ ശ്രമിക്കുന്നതിനിടെയും അച്ഛൻ ധവാനെ മർദ്ദിക്കുന്നതായി വീഡിയോയിൽ കാണാം.
പ്ലേ ഓഫ് കാണാതെ പഞ്ചാബ് കിങ്സ് പുറത്തായതിനു പിന്നാലെ തന്നെ മര്‍ദിച്ച് അവശനാക്കിയെന്നാണ് വീഡിയോയ്ക്ക് താരം തലക്കെട്ട് നൽകിയിരിക്കുന്നത്. ‘നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടാഞ്ഞതിന് അച്ഛന് എന്നെ നോക്കൗട്ട് ചെയ്തു’ എന്നായിരുന്നു ധവാന്റെ വാക്കുകൾ.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ഉൾപ്പെടെ ശിഖർ ധവാന്റെ നിരവധി സഹതാരങ്ങൾ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിട്ടുണ്ട്. 2011 ലെ ലോകകപ്പ് ജേതാവായ ധവാന്റെ പിതാവ് അവനെക്കാൾ മികച്ച നടനായി മാറിയെന്ന് ഹർഭജന്റെ തമാശ.
ഈ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്സിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു ധവാൻ.പിഎല്‍ 15-ാം സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ശിഖര്‍ ധവാന്.ഐപിഎൽ 2022 ലെ 14 മത്സരങ്ങളിൽ നിന്ന് 460 റൺസാണ് ഇന്ത്യൻ ഓപ്പണർ അടിച്ചുകൂട്ടിയത്.
Comments