മുഖ്യമന്ത്രിയുടേത് നാണം കെട്ട രാഷ്ട്രീയക്കളി; ഉപതിരഞ്ഞെടുപ്പില്ലെങ്കിൽ കേസ് എടുക്കില്ലായിരുന്നു; പിണറായി ആനപ്പുറത്തെന്നും പിസി ജോർജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടേത് നാണം കെട്ട രാഷ്‌ട്രീയക്കളി; ഉപതിരഞ്ഞെടുപ്പില്ലെങ്കിൽ കേസ് എടുക്കില്ലായിരുന്നു; പിണറായി ആനപ്പുറത്തെന്നും പിസി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 07:46 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: പിണറായിയുടെ പോലീസ് തന്നെ കൂച്ചിവിലങ്ങിട്ട് നിർത്താൻ ശ്രമിക്കുകയാണെന്ന് പി.സി ജോർജ്. താൻ കുറ്റക്കാരനല്ല. കേസും അറസ്റ്റുമെല്ലാം രാഷ്‌ട്രീയ പ്രേരിതമെന്നും അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയിലെ വീട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സി ജോർജ്.

താൻ തെറ്റ് ചെയ്തിട്ടില്ല. അത് കോടതിയിൽ തനിക്ക് തെളിയിക്കാൻ കഴിയും. ഇന്ന് പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസിന് കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിയില്ല. താൻ തെറ്റ് ചെയ്‌തെങ്കിൽ അത് കോടതിയെ ബോധിപ്പിച്ചശേഷമേ നടപടി സ്വീകരിക്കാൻ കഴിയൂ. നിർണായക മറുപടി തൃക്കാക്കരയിൽ നൽകുമെന്നും പി.സി ജോർജ് പറഞ്ഞു.

തൃക്കാക്കരയുടെ പ്രചാരണപരിപാടികൾ ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ തനിക്ക് അവിടെയെത്താൻ കഴിഞ്ഞില്ല. പോലീസിന്റെ അറസ്റ്റും റിമാൻഡും കോടതിയും ഒക്കെയായി സമയം ലഭിച്ചിരുന്നില്ല. ഒരിക്കലും ഒളിച്ചിരിക്കുന്ന പരിപാടിയില്ല. പിണറായി വിജയന്റെ വൃത്തികെട്ട നാണം കെട്ട രാഷ്‌ട്രീയം ആണിത്. തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നു എങ്കിൽ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാൻ പിണറായി സർക്കാർ തയ്യാറാകില്ലായിരുന്നു. തനിക്കെതിരായ കേസും അറസ്റ്റുമെല്ലാം രാഷ്‌ട്രീയ പ്രേരിതമാണ്. ഇന്ന് എന്തുണ്ടായാലും തൃക്കാക്കരയിൽ എത്തിയേ പറ്റൂ എന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.

പാർട്ടിയുടെ അദ്ധ്യക്ഷനാണ്. തന്നെ പിന്തുണയ്‌ക്കുന്നവരോട് ആർക്ക് വോട്ട് ചെയ്യണം എന്ന് പറയാനുളള ബാദ്ധ്യതയുണ്ട്. അതിനാൽ തൃക്കാക്കരയിലേക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ട്. തന്റെ യാത്ര ചട്ടവിരുദ്ധമല്ല. വെണ്ണലയിൽ എന്തായാലും പോകണം. ആ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്തതിന് ആണല്ലോ തന്നെ അറസ്റ്റ് ചെയ്തത്. താൻ എന്താണ് പറഞ്ഞതെന്ന് എല്ലാവരും കേൾക്കണം. ഒരു സമുദായത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് താൻ പറഞ്ഞിട്ടുള്ളത്. ആനപ്പുറത്ത് ഇരിക്കുന്നവർക്ക് ആരെയും പേടിക്കേണ്ടെന്നാണ് വിചാരം. ആനപ്പുറത്ത് നിന്നും ഇറങ്ങട്ടെ അപ്പോൾ കാണാമെന്നും പി.സി ജോർജ് വ്യക്തമാക്കി.

രാവിലെ ഒൻപത് മണിയോടെയാകും അദ്ദേഹം തൃക്കാക്കരയിൽ എത്തുക. വീട്ടിൽ നിന്നും ഇടവകയായ അരുവിത്തുറ പള്ളിയിലേക്കാകും ആദ്യം പോകുക. അവിടെ നിന്നും എട്ട് മണിയ്‌ക്ക് വെണ്ണല ക്ഷേത്രത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. ഇതിന് ശേഷമാകും തൃക്കാക്കരയിലേക്ക് പോകുക.

Tags: Pinarayipc georgeCMthrikkakara
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies