കൊച്ചി: കേരള ജനപക്ഷം നേതാവ് പിസി ജോർജിനെതിരായി മലങ്കര ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്താ നടത്തിയ പ്രസ്താവന വ്യക്തിപരമെന്ന് ഓർത്തഡോക്സ് സഭ.
മാർ മിലിത്തോസ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സഭ വ്യക്തമാക്കി. ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മാർ മിലിത്തോസിന്റെ പ്രസ്താവനയെ സഭ തള്ളിയിരിക്കുന്നത്.
ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കത്തോലിക്ക സഭാനേതൃത്വം നാർകോട്ടിക് ജിഹാദും ലവ് ജിഹാദും ഉന്നയിക്കുന്നത് വ്യക്തിതാൽപര്യം മൂലമാണെന്നുമായിരുന്നു മാർ മിലിത്തോസിന്റെ പ്രസ്താവന.
Comments