ന്യൂഡൽഹി; ഡൽഹിയിൽ ശക്തമായ ആലിപ്പഴവർഷവും കൊടുങ്കാറ്റും പേമാരിയും. നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകിവീണു.
കൊടുങ്കാറ്റിലുണ്ടായ അപകടത്തിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹി ജുമാ മസ്ജിദ് തകർന്നാണ് ഒരു മരണം സംഭവിച്ചത്. ജുമാ മസ്ജിന്റെ കോണി തകർന്നുവീണാണ് ഒരാൾ മരിച്ചത്നോർത്ത് ഡൽഹിയിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊടുങ്കാററിൽ ഡൽഹിയിലെ ജുമാ മസ്ജിദിന് വലിയ നാശനാഷ്ടങ്ങൾ ഉണ്ടായതായാണ് സൂചന. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാണു കാറ്റ് വീശിയടിച്ചത്. ഡൽഹിക്ക് സമീപമുള്ള ഗുരുഗ്രാമിലും കനത്ത മഴയാണ്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു വിമാനങ്ങൾ പുറപ്പെടാൻ വൈകി.
Comments