തൃക്കാക്കര: തൃക്കാക്കരയിലെ എൽഡിഎഫ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എംഎം മണി. യു.ഡി എഫിന്റെ വിജയത്തെ പരിഹസിച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് എംഎം മണിയുടെ പ്രതികരണം. കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തെരഞ്ഞെടുപ്പ്) വിധി’ എന്നായിരുന്നു എം.എം മണി ഫേസ്ബുക്കിൽ കുറിച്ചത്.
തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുള്ള എം.എം മണിയുടെ പല പ്രതികരണങ്ങളും ഏറെ വിവാദമാമുണ്ടാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസ് ആണെന്നും വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ഒന്നും ചെയ്യാനില്ലെന്നുമുള്ള എം.എം മണിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഏറെ വിവാദമുണ്ടാക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, മണിയുടെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കുകയാണ് ജനങ്ങൾ. ‘പൊന്നാപുരം കോട്ട ഇനി ചെങ്കോട്ടയാകും ഉറപ്പാണ് തൃക്കാക്കര’ യെന്ന മണിയുടെ പഴയ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ കുത്തിപ്പൊക്കി പരിഹസിക്കുകയാണ് എൽഡിഎഫ് വിമർശകർ.
Comments