വയനാട്: പോക്സോ കേസിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. വയനാട് കമ്പളക്കാട് ടൗണിൽ കരാട്ടെ സെൻറർ നടത്തുന്ന നിസാറാണ് അറസ്റ്റിലായത്. കരാട്ടെ പരിശീലനത്തിന് വന്ന 16-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതി നിസാർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നേരത്തെ മലപ്പുറം മമ്പാട് പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിലായിരുന്നു. 15-കാരിയെ പലതവണ പീഡിപ്പിച്ചെന്ന കേസിൽ മേപ്പാടം സ്വദേശി അബ്ദുൾ സലാമാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ മൊഴിപ്രകാരം നിലമ്പൂർ പോലീസ് കേസെടുക്കുകയായിരുന്നു. വേറെയും കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. നിലവിൽ അബ്ദുൾ സലാമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments