കോട്ടയം: കെഎസ്ആർടിസി മുൻ എംപാനൽ ജീവനക്കാരൻ ജീവനൊടുക്കി. കോട്ടയം ബ്രഹ്മമംഗലം സ്വദേശി എം.കെ ഷിബുവാണ് വീട്ടിൽ തൂങ്ങി മരിച്ചത്. ജോലിയില്ലാത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാർ പറയുന്നു. പാലാ ഡിപ്പോയിലെ എംപാനൽ കണ്ടക്ടറായിരുന്നു ഷിബു.
അതേസമയം ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്. ഇതിന്റെ ഭാഗമായി ബിഎംഎസ് അടക്കമുള്ള സംഘടനകൾ ശക്തമായ സമരത്തിന് തുടക്കമിട്ടു. ഈ മാസം 20 ന് മുമ്പ് ശമ്പളം നൽകാൻ സാധിക്കില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് തൊഴിലാളികളെ അറിയിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
Comments