മലപ്പുറം : മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മൽസരത്തിനിടെ താൽക്കാലിക സ്റ്റേഡിയം തകർന്ന് വീണ് അപകടം. കുട്ടി ഉൾപ്പടെ നാലു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂർ പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂൾ മൈതാനത്തായിരുന്നു മൽസരം.
ഐസിസി ക്ലബ്ബ് സംഘടിപ്പിച്ച ടൂർണമെന്റിനിടെയാണ് അപകടം. കഴിഞ്ഞ ദിവസം മഴ കാരണം മാറ്റിയ മത്സരമാണ് ഇന്ന് പൂക്കോട്ടും പാടത്ത് കെട്ടിയുണ്ടാക്കിയ സ്റ്റേഡിയത്തിൽ നടന്നത്. കളി കാണാനായി 700 ഓളം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഇതോടെ മുള കൊണ്ടുണ്ടാക്കിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.
എന്നാൽ മലപ്പുറത്ത് നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറോളം പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ടൂർണമെൻറ് കമ്മിറ്റിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Comments