ഭോപ്പാൽ: പ്രവാചക വിവാദത്തിൽ ഇന്ത്യയിൽ ചാവേറാക്രമണം നടത്തുമെന്ന അൽഖ്വായ്ദയുടെ ഭീഷണിക്ക് മറുപടിയുമായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. മോദിയുടെ ഇന്ത്യയെ ആക്രമിക്കാൻ ഒരുമ്പെടുന്നവർ അപ്രകാരം ചെയ്യരുതെന്നും അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അവരുടെ ചരിത്രം പോലും അവശേഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തിനകത്തോ പുറത്തോ ഉള്ള ഒരു ഭീകരസംഘടനകളോടും സഹിഷ്ണുത ഉണ്ടാകില്ലെന്നും മിശ്ര ഓർമ്മിപ്പിച്ചു.
അതേസമയം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആക്രമണം നടത്തുമെന്ന ഭീകര സംഘടന അൽ-ഖ്വായ്ദയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ സുപ്രധാന കേന്ദ്ര ഏജൻസികൾ ജാഗ്രത തുടരുകയാണ്. ഡൽഹി, മുംബൈ, ഉത്തർ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തും എന്നാണ് അൽ-ഖ്വായ്ദയുടെ ഭീഷണി. പ്രവാചകന്റെ അഭിമാനത്തിനായി പോരാടും എന്നാണ് ഭീഷണി സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.
നൂപുർ ശർമ്മ പ്രവാചകനിന്ദ നടത്തി എന്ന കുപ്രചാരണത്തിന്റെ തുടർച്ചയായാണ് അൽ-ഖ്വായ്ദയുടെ ഭീഷണി. കുട്ടികളെയും ചാവേറായി ഉപയോഗിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
Comments