ന്യൂഡൽഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജമ്മുവും ,ഹിമാചൽ പ്രദേശും സന്ദർശിക്കും .2022 ജൂൺ 9 മുതൽ 11 വരെയാണ് സന്ദർശനം . ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ അഞ്ചാമത് വാർഷിക സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും .ജൂൺ 9 ന് ജമ്മുവിലാണ് സമ്മേളനം. ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും .ഒപ്പം കോൺവൊക്കേഷൻ പ്രസംഗം നടത്തുകയും ചെയ്യും.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് , ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.ഇതിന് പുറമെ ധർമ്മശാലയിൽ വെച്ച് ഹിമാചൽ പ്രദേശ് കേന്ദ്ര സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിനെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. ജൂൺ 10 ന് ധർമ്മശാലയിൽ നടക്കുന്നത് സർവകലാശാലയുടെ ആറാമത് ബിരുദദാനമാണ്.
Comments