തിരുവനന്തപുരം : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല.കേരളത്തിലേത് ഭരണകൂട ഭീകരതയാണെന്നും ഈദീ അമീന്റെ ഭരണമോ കേരളത്തിലെന്നും അദ്ദേഹം ചോദിച്ചു.പോലീസിനെ ഉപയോഗിച്ച് സർക്കാർ ഭീഷണി സൃഷ്ടിക്കുകയാണ്.വിജിലൻസിന് ആളുകളെ തട്ടിക്കൊണ്ട് പോകാൻ എന്ത് അധികാരമാണ് ഉള്ളത്.ചില പ്രത്യേക കേസുകളിൽ അല്ലാതെ വിജിലൻസിന് ആളുകളെ കസ്റ്റഡിയിൽ എടുക്കാൻ പോലും അധികാരമില്ല .കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നടത്തുന്നത് കോടതിയലക്ഷ്യമാണ് . കോടതിയെ അപമാനിക്കുകയാണ് .മുഖ്യമന്ത്രിക്ക് പ്രിയം മഞ്ഞക്കുറ്റിയും സ്വർണക്കട്ടിയുമാണ്.ഷാജ് കിരൺ ജയ്ഹിന്ദിൽ ഉണ്ടായിരുന്നോ എന്നറിയില്ല.അയാൾ പോയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും ബിരിയാണി പാത്രം കൊണ്ട് മൂടിവെച്ചാലും സത്യം പുറത്ത് വരുമെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യമായെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
Comments