മുംബൈ : മുംബൈയില്‍ പതിനാറ്കാരന് ആത്മഹത്യ ചെയ്തു.മാതാവ് ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യ.ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം് ട്രെയിനിന് മുന്നലേക്ക് ചാടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗെയിം കളിക്കുന്നതിനിടയില്‍ കുട്ടിയെ അമ്മ ശകാരിക്കുകയും പഠിക്കാന്‍ നിര്‍ദ്ദേശിച്ച് ഫോണ്‍ വാങ്ങി വെയ്ക്കുകയും ചെയ്തത്.തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ നിന്ന് കണാതാവുകയും ആത്മഹത്യാകുറിപ്പ് ലഭിക്കുകയും ചെയ്തു്.ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും ഇനി തിരിച്ച് വരില്ലെന്നുമായിരുന്നു കുറിപ്പ് .
ഉടന്‍ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്കി.അന്വേഷണത്തില്‍ മലാഡ്, കണ്ടിവാലി സ്റ്റേഷനുകള്‍ക്കിടയില്‍ ഒരു കുട്ടി ട്രെയിനിന് മുന്നില്‍ ചാടിയതായി വിവരം ലഭിച്ചു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്വിട്ട കുട്ടിയാണ് ഇതെന്ന് തിരിച്ചറിയുകയായിരുന്നു.
സംഭവത്തില്‍ ബോറിവലി ഗവണ്മെന്റ് റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments