അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും. രാവിലെയോടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തി തൊഴുതു മടങ്ങിയത്. വിവാഹ ശേഷം ഇരുവരുമൊന്നിച്ചുള്ള ആദ്യ യാത്രയാണ് തിരുപ്പതിയിലേക്കുള്ളത്.
പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ക്ഷേത്ര ദർശനത്തിന് എത്തിയത്. മഞ്ഞ പട്ടുസാരിയിൽ നയൻതാര എത്തിയപ്പോൾ വേഷ്ടിയും മുണ്ടുമായിരുന്നു വിഘ്നേഷ് ശിവൻ ധരിച്ചിരുന്നത്. ക്ഷേത്രത്തിൽ വഴിപാടുകൾ കഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. താരദമ്പതികളെ കണ്ട് ക്ഷേത്രത്തിലെത്തിയ മറ്റ് ഭക്തരും അത്ഭുതപ്പെട്ടു. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയി.
നേരത്തെ വിവാഹം തിരുപ്പതി ക്ഷേത്രത്തിൽ നടത്താനായിരുന്നു താര ദമ്പതികളുടെ തീരുമാനം. എന്നാൽ പിന്നീട് മഹാബലിപുരത്തെ റിസോർട്ടിലേക്ക് വിവാഹവും മറ്റ് ചടങ്ങുകളും മാറ്റുകയായിരുന്നു. ഇന്നലെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
Comments