മതതീവ്രവാദികൾക്കെതിരെ ശക്തമായ നടപടിക്ക് നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്; 109 പേർ അറസ്റ്റിൽ; രാത്രിയും തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതതീവ്രവാദികൾക്കെതിരെ ശക്തമായ നടപടിക്ക് നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്; 109 പേർ അറസ്റ്റിൽ; രാത്രിയും തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 09:36 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: ഉത്തർ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ആക്രമണം അഴിച്ചുവിട്ട മതതീവ്രവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ പോലീസ് ഇതുവരെ 109 പേരെ അറസ്റ്റ് ചെയ്തു. രാത്രി വൈകിയും പോലീസ് പരിശോധന തുടരുകയാണ്.

സഹറൻപൂരിൽ 38 പേരും പ്രയാഗ്‌രാജിൽ 15 പേരും ഹഥ്രാസിൽ 24 പേരും മൊറാദാബാദിൽ 7 പേരും ഫിറോസാബാദിൽ 23 പേരുമാണ് അറസ്റ്റിലായത്. പ്രവാചക വിവാദവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ ഏറ്റെടുത്ത് രാജ്യവ്യാപകമായി കലാപസമാനമായ സാഹചര്യം സൃഷ്ടിച്ച് മതതീവ്രവാദികൾ അഴിഞ്ഞാടുകയായിരുന്നു. നൂപുർ ശർമ്മയ്‌ക്കും ബിജെപിക്കുമെതിരെ പ്രകോപനപരവും അശ്ലീലം നിറഞ്ഞതുമായ മുദ്രാവാക്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അതിക്രമം.

സഹറൻപൂരിൽ അക്രമികൾ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം കൂട്ടം ചേർന്ന് രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കടകൾക്ക് മുന്നിൽ തടിച്ചു കൂടി അക്രമം നടത്തിയ ശേഷം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അക്രമികൾ റോഡുകൾ കൈയ്യേറി.

പ്രയാഗ് രാജിൽ മുഖം മൂടി ധരിച്ച് പോലീസിനും ജനങ്ങൾക്കുമെതിരെ അക്രമികൾ കല്ലേറ് നടത്തി. പോലീസ് ലാത്തി വീശിയതോടെ ചിതറിയോടിയ അക്രമികൾ വീണ്ടും പലയിടങ്ങളിലും കൂട്ടം കൂടി നിന്ന് ഹിന്ദുവിരുദ്ധ മുദ്രാവാക്യം വിളിച്ചു.

മൊറാദാബാദിൽ നമസ്കാരത്തിന് ശേഷം കൂട്ടം ചേർന്ന അക്രമികൾ വാഹനങ്ങൾ തല്ലിത്തകർത്തു. മിക്കയിടങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ച് അഴിഞ്ഞാടിയ കലാപകാരികൾ പൊതുമുതൽ നശിപ്പിക്കുകയും ട്രാഫിക് സിഗ്നലുകളും നിരീക്ഷണ ക്യാമറകളും തല്ലിത്തകർക്കുകയും ചെയ്തു

Tags: Yogi AdityanathUttar PradeshReligious Fundamentalists
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies