രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്രം രാഷ്‌ട്രപതി 14ന് രാജ്യത്തിന് സമര്‍പ്പിക്കും

Published by
ജനം വെബ്‌ഡെസ്ക്

ബംഗളൂരു: വസന്തപുരയിലെ രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്ര ഉദ്ഘാടനം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് 14 ന് നിര്‍വഹിക്കും. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്‌ലോട്ട് , മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബംഗളൂരു റൂറല്‍ എംപി ഡി.കെ സുരേഷ്, നിയമസഭാംഗം എം കൃഷ്ണ്ണപ്പ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ആത്മീയപഠനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. സൗജന്യ അന്നദാന ഹാളും സജ്ജമാക്കിയിട്ടുണ്ട്. വേദിക് ആചാരമനുസരിച്ചുള്ള ആഘോഷങ്ങള്‍ ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്ര മാതൃകയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

Share