സ്വപ്ന കേസിലെ ഹൈക്കോടതി വിധി തെറ്റായി പ്രചരിപ്പിച്ചു; ഓൺലൈൻ പോർട്ടലിനെതിരെ കോടതിയലക്ഷ്യത്തിന് കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്ന കേസിലെ ഹൈക്കോടതി വിധി തെറ്റായി പ്രചരിപ്പിച്ചു; ഓൺലൈൻ പോർട്ടലിനെതിരെ കോടതിയലക്ഷ്യത്തിന് കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 09:32 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടി തെറ്റായി പ്രചരിപ്പിച്ച ഓൺലൈൻ നിയമ പോർട്ടലിനെതിരെ കോടതിയലക്ഷ്യത്തിന് കേസ്. ലൈവ് ലോ എന്ന പോർട്ടലിനെതിരെ ബിജെപി നേതാവ് പ്രശാന്ത് ശിവനും അഡ്വക്കേറ്റ് ശ്യാം കുമാറുമാണ് പരാതി നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ പ്രസ്താവന നടത്തുകയും കിംവദന്തികൾ പ്രചരിപ്പിച്ച് ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്ന് കാട്ടി ഇടത് എം എൽ എ, കെ.ടി. ജലീൽ നൽകിയ പരാതിയിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ മുൻകൂർ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കേസിൽ അറസ്റ്റിന് സാദ്ധ്യതയില്ലെന്നും ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.

സ്വപ്നയുടെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കിയ കോടതി നടപടിയെ തെറ്റായ രീതിയിലാണ് ലൈവ് ലോ പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച കേസിൽ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുൻകൂർ ജാമ്യഹർജി തള്ളി എന്ന തലക്കെട്ടിലാണ് അവർ വാർത്ത നൽകിയത്. സത്യത്തിൽ, നിലവിലില്ലാത്ത ഒരു കേസിനെക്കുറിച്ചാണ് പോർട്ടൽ വാർത്ത നൽകിയത്. മാത്രമല്ല, സ്വപ്നയുടെ ഹർജി തള്ളുകയല്ല മറിച്ച് തീർപ്പാക്കുകയാണ് കോടതി ചെയ്തത്.

ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടിയെയും അതിന്റെ നേതാക്കളെയും വെള്ള പൂശുന്നതിന് വേണ്ടി ഇല്ലാത്ത ഒരു കാര്യം പ്രചരിപ്പിക്കുകയും അത് വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ലൈവ് ലോ ചെയ്തിരിക്കുന്നത്. അതിനായി അവർ കോടതിയിൽ നടന്നിട്ടില്ലാത്ത ഒരു കാര്യം ഹൈക്കോടതിയുടെ പേരിൽ പ്രചരിപ്പിച്ചു. ഇത്തരം സംഭവങ്ങളിൽ കർശനമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നീതിപീഠത്തിന്റെ ഉത്തരവുകൾ ഭാവിയിലും വ്യാപകമായി ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകുകയും ചെയ്യുമെന്നും പരാതിയിൽ പറയുന്നു.

Tags: BJPSwapna SureshPinarayi VijayanPrasanth Sivan
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies