പ്രത്യേക സാഹചര്യങ്ങളിലാണ് ചിലർ കുറ്റവാളികളാകുന്നത്; തടവുകാരായി എത്തുന്നവർക്ക് ജയിലുകളിൽ നല്ല സൗകര്യം നൽകണമെന്ന് മുഖ്യമന്ത്രി; തവനൂരിലെ ജയിലിൽ മാസ്‌ക് നിർമാണ യൂണിറ്റും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രത്യേക സാഹചര്യങ്ങളിലാണ് ചിലർ കുറ്റവാളികളാകുന്നത്; തടവുകാരായി എത്തുന്നവർക്ക് ജയിലുകളിൽ നല്ല സൗകര്യം നൽകണമെന്ന് മുഖ്യമന്ത്രി; തവനൂരിലെ ജയിലിൽ മാസ്‌ക് നിർമാണ യൂണിറ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 12:00 pm IST
FacebookTwitterWhatsAppTelegram

തവനൂർ: സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ മലപ്പുറം തവനൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രത്യേക സാഹചര്യങ്ങളിലാണ് ചിലർ കുറ്റവാളികളായി മാറുന്നത്. അവരെ സ്ഥിരം കുറ്റവാളികളായി നിലനിർത്തുകയല്ല സമൂഹത്തിന് ആവശ്യം. അതുകൊണ്ടു തന്നെ അവരുടെ ശാരീരികവും മാനസീകവുമായ ആരോഗ്യം ഉറപ്പുവരുത്തി ഈ ശിക്ഷാ കാലയളവ് നല്ലൊരു തിരുത്തൽ പ്രക്രിയയ്‌ക്ക് സഹായകമായി മാറണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തുപോകുമ്പോൾ പൊതുസമൂഹത്തിന്റെ ഭാഗമായി ഉത്തമ പൗരനായി ജീവിതം നയിക്കാൻ ഓരോ അന്തേവാസിക്കും കഴിയണം. അതിനുതകുന്ന നടപടികളാണ് ജയിലിനകത്ത് ഒരുക്കുന്നത്. തടവുകാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തണം.

നിരവധി പദ്ധതികൾ ഇപ്പോൾ തന്നെ നടപ്പാക്കുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മറ്റാരുടെയും സഹായമില്ലാതെ ജീവിക്കാൻ അവരെ പ്രാപ്തരാക്കുകയാണ്. 12 ജയിലുകളിൽ ഭക്ഷ്യോൽപാദന യൂണിറ്റ് നടക്കുന്നുണ്ട്. ഡ്രൈവിംഗ് ടെയ്‌ലറിംഗ് ഇലക്ട്രിക് ഹാർഡ് വെയർ സ്‌ക്രീൻ പ്രിന്റിംഗ്, ഡ്രെസ് ഡിസൈനിംഗ് ലൈബ്രറി സയൻസ് തുടങ്ങി വിവിധ മേഖലകളിൽ ജയിലിൽ പരിശീലനം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തടവുകാർക്ക് നല്ല സൗകര്യം ഒരുക്കണമെന്ന ലക്ഷ്യത്തോടെയാണ് ജയിൽ സ്ഥാപിച്ചിട്ടുളളത്. മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ, തുടങ്ങി ജില്ലയിലെ നാല് ജയിലുകളിൽ തടവുകാരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഒരു ജയിൽ കൂടി വേണമെന്ന് നേരത്തെ മുതൽ ഉയരുന്ന ആവശ്യമാണെന്നും അത് പരിഗണിച്ചാണ് 700 ലധികം ആളുകളെ പാർപ്പിക്കാവുന്ന സെൻട്രൽ ജയിൽ നിർമിച്ചതെന്നും പിണറായി പറഞ്ഞു.

മൂന്ന് നിലകളിലായി തടവുകാരെ പാർപ്പിക്കുന്ന ജയിലുകൾ നമ്മുടെ നാട്ടിൽ അപൂർവ്വമാണ് അതിലൊന്നാണ് തവനൂരിലെ ജയിലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജയിലിനുളളിൽ മാസ്‌ക് നിർമാണ യൂണിറ്റ് ഉൾപ്പെടെയുളള തൊഴിൽ പരിശീലന യൂണിറ്റുകൾ ആരംഭിക്കും. സിസിടിവി അടക്കമുളള ആധുനീക സംവിധാനങ്ങൾ ഒരുക്കും. ഇതിനെല്ലാം കൂടി 2 കോടിയിലധികം രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: മുഖ്യമന്ത്രി പിണറായി വിജയൻ
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies