തിരുവനന്തപുരം: പ്രശസ്ത സിനിമാ- നാടക നടൻ ഡി ഫിലിപ്പ് (79) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. തിരുവല്ല സ്വദേശിയാണ്. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും.
കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. പ്രൊഫഷണൽ നാടക വേദികളിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്.
പഴശ്ശിരാജ,വെട്ടം,കോട്ടയം കുഞ്ഞച്ഛൻ, ടൈം ,അർത്ഥം അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1981ൽ കെ.ജി. ജോർജ് ഒരുക്കിയ കോലങ്ങൾ എന്ന സിനിമയുടെ നിർമ്മാണം നിർവഹിച്ചിരുന്നതും ഡി. ഫിലിപ്പ് ആയിരുന്നു.
Comments