കല്യാണ ഫോട്ടോയിൽ ചിരിച്ചില്ല; എട്ട് വർഷത്തിന് ശേഷം വീണ്ടും ''വിവാഹിതരായി'' ദമ്പതിമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കല്യാണ ഫോട്ടോയിൽ ചിരിച്ചില്ല; എട്ട് വർഷത്തിന് ശേഷം വീണ്ടും ”വിവാഹിതരായി” ദമ്പതിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 10:19 pm IST
Facebook
Twitter
WhatsAppTelegram

വിവാഹ ദിനത്തിൽ സുന്ദരിയായി ഒരുങ്ങണമെന്നത് ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹമായിരിക്കും. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം ഏറ്റവുമധികം ആഘോഷമാക്കാനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ അതൊന്നുമില്ലാതെ വിവാഹം കഴിക്കേണ്ടി വന്നാൽ എന്തായിരിക്കും അവസ്ഥ. അത് എന്നും മനസ്സിൽ ഒരു സങ്കടമായി തന്നെ തുടരും. അത്തരത്തിൽ ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ് പുതിയ രീതിയിൽ വിവാഹ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലെ ദമ്പതികൾ.

അനീഷ്-രജിത ദമ്പതികളാണ് എട്ട് വർഷത്തിന് ശേഷം വീണ്ടും വിവാഹ ദിവസത്തിൽ നടത്തുന്ന ഫോട്ടോഷൂട്ട് ആഘോഷിച്ചത്. ഇതിന് സാക്ഷിയായി ഇവരുടെ ഏഴു വയസുകാരിയായ മകൾ അമ്മുവുമുണ്ടായിരുന്നു. ഭാര്യയ്‌ക്ക് സർപ്രൈസ് നൽകിക്കൊണ്ടാണ് ഭർത്താവ് വിവാഹ ആൽബവും വീഡിയോയും പുനരാവിഷ്‌കരിച്ചത്.

2014 ഡിസംബർ 29-നായിരുന്നു അനീഷിന്റേയും രജിതയുടേയും വിവാഹം. വിവാഹ സമയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു അനീഷ്. രജിത എംകോം വിദ്യാർഥിനിയായിരുന്നു. പ്രണയ വിവാഹം ആയിരുന്നതിനാൽ തന്നെ വീട്ടുകാർ എതിർത്തിരുന്നു. ഒളിച്ചോടാൻ ഇരുവരും തയ്യാറായിരുന്നുമില്ല. ഒടുവിൽ അനീഷിന്റെ വീട്ടുകാർ രജിതയുടെ വീട്ടിൽ വിവാഹാലോചനയുമായെത്തി. വിവാഹം നടത്തിത്തരില്ലെന്നും വേണമെങ്കിൽ വന്ന് കൂട്ടിക്കൊണ്ട് പൊയ്‌ക്കോളാനുമായിരുന്നു രജിതയുടെ വീട്ടുകാരുടെ നിർദ്ദേശം. ഇതോടെ അടുത്ത ദിവസം തന്നെ അനീഷ് വീട്ടുകാരുമായെത്ത് രജിതയെ കൊണ്ടുപോയി, ഏതാനും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വിവാഹവും നടത്തി. എന്നാൽ സ്വന്തം വിവാഹത്തിൽ വീട്ടുകാർ പോലും പങ്കെടുക്കാത്തതിന്റെ സങ്കടത്തിലായിരുന്നു രജിത. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോഴെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് നിന്നത്. വിവാഹ ആൽബത്തിലെ എല്ലാ ചിത്രങ്ങളിലും ഇതു കാണാം.

പിന്നീട് ജീവിതത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ വന്നെങ്കിലും അന്നത്തെ വിവാഹ ആൽബം എന്നും ഒരു സങ്കടമായി തുടർന്നു. ഏത് കല്യാണത്തിന് പോകുമ്പോഴും രജിതയുടെ മുഖത്ത് ആ വിഷമം ഉണ്ടായിരുന്നു. ഇത് കണ്ട് അനീഷിനും സങ്കടമായതോടെയാണ് എട്ടാം വിവാഹ വാർഷികത്തിൽ ഒരു സർപ്രൈസ് പ്ലാൻ ചെയ്തത്. മറ്റൊന്നുമല്ല, ഒരു സർപ്രൈസ് വിവാഹ ഫോട്ടോഷൂട്ട് തന്നെ.

വിവാഹസാരിയുടുത്ത് സുഹൃത്ത് മീരയുടെ അടുത്ത് മേക്കപ്പിന് എത്തുമ്പോഴും ക്യാമറയും വീഡിയോഗ്രാഫറും റെഡിയായി നിൽക്കുകയാണെന്ന് രജിതയ്‌ക്ക് അറിയില്ലായിരുന്നു. മേക്കപ്പ് എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് രജിത ഇത് തിരിച്ചറിഞ്ഞത്. ഇത് കണ്ട് രജിതയുടെ കണ്ണ് നിറഞ്ഞുവെന്ന് അനീഷ് പറയുന്നു. ഈ വിവാഹ ഫോട്ടോഷൂട്ട് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഫേസ്ബുക്ക് പോസ്റ്റ്

Tags: viralvideophotoshootmarriage
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies