ബംഗളൂരു: മുഹമ്മദ് നബിയെ അപമാനിച്ച് പോസ്റ്റിട്ടെന്നാരോപിച്ച് യുവാവിനെ മതമൗലികവാദികൾ ക്രൂരമായി മർദ്ദിച്ചു. ബസവകല്യാൺ സ്വദേശിയായ മലാഗി എന്ന യുവാവിനെയാണ് ഇരുപതിലധികം പേർ ചേർന്ന് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്.സംഭവത്തിൽ 19 പേർ അറസ്റ്റിലായി. കേസിൽ ഇനിയും നിരവധി പേരെ പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി
മുഹമ്മദ് നബിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ച് മലാഗിയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് നൂറുകണക്കിന് പേരാണ് ഇന്നലെ രാത്രിയോടെ ബസവകല്യാൺ പോലീസ് സ്റ്റേഷന് നേരെ ആക്രമണം അഴിച്ച് വിട്ടത്. അക്രമാസക്തരായ മതമൗലികവാദികൾ പോലീസിന് നേരെയും തിരിയുകയായിരുന്നു.
പ്രവാചകവിവാദം ആളിക്കത്തിച്ച് രാജ്യത്തുടനീളം കലാപഭൂമിയാക്കാനുള്ള ശ്രമമാണ് മതമൗലിക വാദികൾ നടത്തുന്നത്.ജൂൺ പത്തിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം തടിച്ച് കൂടിയ പ്രതിഷേധക്കാർ അക്രമാസ്ക്തരായി തെരുവിൽ അഴിഞ്ഞാടുകയായിരുന്നു.ഇവർ പൊതുമുതൽ നശിപ്പിക്കുകയും പൊതുഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
Comments