സുന്ദരിയുടെ സ്വർണം 'മോഷ്ടിച്ചത്' എലികൾ; തൊണ്ടിമുതൽ ഓവുചാലിൽ നിന്ന് കണ്ടെടുത്ത് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുന്ദരിയുടെ സ്വർണം ‘മോഷ്ടിച്ചത്’ എലികൾ; തൊണ്ടിമുതൽ ഓവുചാലിൽ നിന്ന് കണ്ടെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 07:38 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: യുവതിയുടെ കയ്യിൽ നിന്നും കളഞ്ഞുപോയ സ്വർണം എലികളുടെ പക്കൽ നിന്ന് കണ്ടെത്തി പോലീസ്. മുംബൈയിലാണ് അവിശ്വസനീയമായ സംഭവമുണ്ടായത്. അഞ്ച് ലക്ഷം രൂപയുടെ സ്വർണമടങ്ങുന്ന ബാഗാണ് എലികളുടെ പിടിയിൽ നിന്ന് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

45-കാരിയായ സുന്ദരി പ്ലാനിബലിന്റെ സ്വർണമായിരുന്നു നഷ്ടപ്പെട്ടത്. മുംബൈയിലെ ഗോകുൽധാം കോളനിയിൽ വീട്ടുജോലി ചെയ്യുന്നയാളാണ് സുന്ദരി. സ്വർണം പണയം വെക്കാൻ ബാങ്കിലേക്ക് പോകുമ്പോഴായിരുന്നു അവ നഷ്ടപ്പെട്ടത്. ഒരു ബാഗിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. ഇതിനിടെ വഴിയരികിൽ നിന്നിരുന്ന അജ്ഞാതരായ കുട്ടികളെ അവർ കാണുകയും അനുകമ്പ തോന്നി അവർക്ക് ‘വട പാവ്’ വാങ്ങിനൽകുകയും ചെയ്തു. വട പാവ് കവറിലാക്കി കൊടുത്തതിനിടെ അബദ്ധത്തിൽ സ്വർണത്തിന്റെ പൊതിയും അവർ കുട്ടികൾക്ക് നൽകി. ശേഷം ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണ പൊതി നഷ്ടപ്പെട്ട വിവരവും കുട്ടികൾക്ക് നൽകിയ കവറിൽ ഉൾപ്പെട്ട കാര്യവും യുവതി തിരിച്ചറിഞ്ഞത്.

സംഭവസ്ഥലത്തേക്ക് തിരികെ വന്ന് അവർ കുട്ടികളെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഉടൻ തന്നെ അവർ പോലീസിൽ പരാതിപ്പെട്ടു. ഒടുവിൽ കുട്ടികളെയും അവരുടെ കുടുംബത്തെയും പോലീസ് കണ്ടെത്തി. എന്നാൽ വട പാവ് അവർ കഴിച്ചില്ലെന്നായിരുന്നു കുട്ടികൾ മൊഴി നൽകിയത്. കഴിക്കാൻ തോന്നാതിരുന്നതിനാൽ യുവതി നൽകിയ കവർ ചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞതായും കുട്ടികൾ പോലീസിനെ അറിയിച്ചു.

ഇതോടെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ഞെട്ടിക്കുന്ന കാഴ്ച കാണാനിടയായി. ചവറ്റുകൂനയിൽ നിന്നും സ്വർണ പൊതിയെടുത്ത് ഒരു കൂട്ടം എലികൾ പോകുന്ന ദൃശ്യങ്ങളായിരുന്നു സിസിടിവിയിൽ പതിഞ്ഞത്. നേരെ ഓവുചാലിലേക്കായിരുന്നു എലികളുടെ സംഘം പോയത്. ഇതോടെ ഓവുചാലിൽ പോലീസ് പരിശോധന നടത്തി. ഒടുവിൽ എലികളെയും അവരുടെ പക്കലുണ്ടായിരുന്ന സ്വർണവും പോലീസ് കണ്ടെത്തി.

Tags: MumbaiGoldtheftrat
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies