‘രാജ്യത്ത് കൃത്യമായി നികുതി അടയ്ക്കുന്ന 90 ശതമാനം വ്യാപാരികളും ജിഎസ്ടിയെ അനുകൂലിക്കുന്നു, ആദ്യം എതിർത്തവർ പോലും ഇന്ന് ജിഎസ്ടിയുടെ വക്താക്കൾ‘: അന്താരാഷ്ട്ര സർവ്വേ റിപ്പോർട്ട് പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജ്യത്ത് കൃത്യമായി നികുതി അടയ്‌ക്കുന്ന 90 ശതമാനം വ്യാപാരികളും ജിഎസ്ടിയെ അനുകൂലിക്കുന്നു, ആദ്യം എതിർത്തവർ പോലും ഇന്ന് ജിഎസ്ടിയുടെ വക്താക്കൾ‘: അന്താരാഷ്‌ട്ര സർവ്വേ റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 09:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാങ്കേതിക തടസ്സങ്ങൾ നീക്കി വ്യാപാരം ലളിതമാക്കാൻ ജിഎസ്ടി സഹായിച്ചതായി ഇന്ത്യയിലെ 90 ശതമാനം വ്യാപാരികളും സമ്മതിക്കുന്നതായി അന്താരാഷ്‌ട്ര സർവ്വേ. ഉപഭോക്താക്കൾക്ക് അനുകൂലമായി ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി ഏകീകരിക്കാൻ സാധിച്ചു. വിതരണ ശൃംഖല വിപുലമാക്കാൻ ഉദ്പാദകർക്കും സാധിച്ചതായി വ്യവസായികൾ അഭിപ്രായപ്പെടുന്നു.

ഓണലൈൻ കേന്ദ്രീകൃത നികുതി അടവ് സംവിധാനവും ഇ- ഇൻവോയിസുകളുടെ ആവിർഭാവവുമാണ് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളിൽ വ്യാപാരികൾക്ക് ഏറെ പ്രിയങ്കരമായത്. ലളിതമായ നികുതി സംവിധാനം ഏർപ്പെടുത്തിയതോടെ ചെറുകിട വ്യാപാര രംഗവും ഉഷാറായി. ചെറിയ കടകളിൽ പോലും ആധുനിക സാങ്കേതിക വിദ്യ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ സാധിക്കുന്നത് ജിഎസ്ടി ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഫലമാണ്.

പ്രാദേശിക എക്സൈസ് ഡ്യൂട്ടി, സേവന നികുതി, മൂല്യവർദ്ധിത നികുതി, 13 ഇനം സെസ്സുകൾ എന്നിവ ജിഎസ്ടിയുടെ ആവിർഭാവത്തോടെ അപ്രസക്തമായി. അടുത്തയിടെ രാജ്യത്ത് നികുതി പിരിവിൽ വൻ വർദ്ധനയാണ് ഉണ്ടായത്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള നികുതി പിരിവ് സംവിധാനത്തിന്റെ മേന്മയായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നികുതിദായകന് അനുകൂലമായ ജിഎസ്ടി സംവിധാനം ഇന്ത്യയിലെ വ്യാപാരികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞതായി സർവ്വേ നടത്തിയ ഡിലോയ്റ്റ് അധികൃതർ വ്യക്തമാക്കി.

ജിഎസ്ടി നഷ്ടപരിഹാരം വർദ്ധിപ്പിക്കുക, ഓൺലൈൻ ഗെയിമുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തുക, ജിഎസ്ടി ട്രിബ്യൂണൽ സ്ഥാപിക്കുക, തുടങ്ങി അനേകം പരിഷ്കരണ നടപടികൾ ഉടൻ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഒരു രാജ്യം, ഒരു നികുതി എന്ന ആശയം തുടക്കത്തിൽ പലരും സംശയത്തോടെ വീക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് ആശങ്കകളെല്ലാം അകന്നിരിക്കുകയാണെന്നും, വിപണിയിൽ നടത്തിയ സമഗ്ര പഠനങ്ങളിലൂടെ സാമ്പത്തിക ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.

Tags: businessGSTNDA Government
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies