കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ സംബന്ധിച്ച് വിവാദ പരാമർശം; നടി സായ് പല്ലവിക്കെതിരെ കേസെടുത്തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ സംബന്ധിച്ച് വിവാദ പരാമർശം; നടി സായ് പല്ലവിക്കെതിരെ കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 09:33 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവി നടത്തിയ പരാമർശത്തിൽ പോലീസ് കേസെടുത്തു. ബജ്‌രംഗ്ദൾ നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സായ് പല്ലവിക്കെതിരെ സുൽത്താൻ ബസാർ പോലീസ് കേസെടുത്തത്.

കശ്മീരി പണ്ഡിറ്റുകളുടെ പലായനവും വംശഹത്യയും ചിത്രീകരിച്ച ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തെയും ഗോരക്ഷ പ്രവർത്തകരെയും അപമാനിക്കുന്ന തരത്തിലാണ് സായ് പല്ലവി പരാമർശം നടത്തിയതെന്നാണ് പരാതി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാതിക്കാസ്പദമായ പരാമർശം സായ് പല്ലവി നടത്തിയത്.

വിരാട പർവ്വം എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി എത്തിയപ്പോഴായിരുന്നു സംഭവം. കശ്മീരി പണ്ഡിറ്റുകൾ നേരിട്ട കലാപത്തെ പശുക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങളോട് ഉപമിച്ചതാണ് പരാമർശം വിവാദമാകാൻ ഇടയാക്കിയത്. നടിയുടെ അഭിമുഖം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് സുൽത്താൻ ബസാർ പോലീസ് അറിയിച്ചു.

“For me violence is wrong form of communication. Mine is a neutral family where they only taught to be a good human being. The oppress, however, should be protected. I don’t know who’s right & who’s wrong. If you are a good human being, you don’t feel one is right.”
– #SaiPallavi pic.twitter.com/o6eOuKvd2G

— Hate Detector 🔍 (@HateDetectors) June 14, 2022

നടിയുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ചോദ്യകർത്താവ് ആരാഞ്ഞപ്പോഴാണ് സായ് പല്ലവി വിവാദ പരാമർശം നടത്തിയത്. താൻ നിഷ്പക്ഷമായി ചിന്തിക്കുന്നയാളാണെന്നും വളർന്നുവന്നത് അത്തരമൊരു സാഹചര്യത്തിലാണെന്നും സായ് പല്ലവി പറഞ്ഞു. ഇടതുപക്ഷമാണോ വലതുപക്ഷമാണോ ശരിയെന്ന് ചോദിച്ചാൽ അതിനുത്തരം തനിക്ക് പറയാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് കശ്മീരി പണ്ഡിറ്റുകൾ നേരിട്ട വംശഹത്യയും പശുക്കടത്തിനെ തുടർന്നുണ്ടാകുന്ന ആക്രമണങ്ങളും ഒരേതട്ടിലാണെന്ന് സായ് പല്ലവി അഭിപ്രായപ്പെട്ടത്. ഇതോടെ നടിയുടെ അഭിമുഖം വൈറലാകുകയും വിവാദ പരാമർശം വലിയ തോതിൽ ചർച്ചയാകുകയുമായിരുന്നു.

Tags: complaintBajrang Dalkashmiri panditSai Pallavi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies